ഇന്ന് നവംബര്‍ 14 ലോക പ്രമേഹ ദിനമാണ്. ഒരു ജീവിതശൈലിരോഗമാണ് പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് പ്രമേഹം എന്ന രോഗാവസ്ഥയുണ്ടാകുന്നത്.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാനാകും. പ്രമേഹ രോഗികൾ ചെയ്യേണ്ട ചില വ്യായാമങ്ങൾ പരിചയപ്പെടാം.
യോഗ - ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദ്ദം, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങിയവയ്ക്ക് യോഗ സഹായകമാണ്.
സ്പോർട്സ് - ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
നീന്തൽ - ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യായാമമാണ് നീന്തൽ.
സൈക്ലിംഗ് - രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് സൈക്ലിംഗ്. ശരീരത്തിന് വലിയ ആയാസമില്ലാത്ത വ്യായാമമാണിത്.
നടത്തം - ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് നടത്തം. ആഴ്ചയിൽ 5 ദിവസം ബ്രിസ്റ്റ് വാക്കിംഗ് നടത്തുന്നത് ഏറെ ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)