Lakshmi Puja: ലക്ഷ്മി ദേവി അളവറ്റ സമ്പത്ത് സമ്മാനിയ്ക്കും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Lakshmi Puja:  ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ വെള്ളിയാഴ്ച ദിവസം  മഹാവിഷ്ണുവിനെയും ആരാധിക്കണം. മഹാവിഷ്ണുവിനെ നിയമപ്രകാരം പൂജിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുകയും ആ വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 02:29 PM IST
  • വിശ്വാസമനുസരിച്ച്, വെള്ളിയാഴ്ച സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെയാണ് ആരാധിക്കുന്നത്. വെള്ളിയാഴ്ച ദിവസം, ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷി ക്കപ്പെടും എന്നാണ് വിശ്വാസം.
Lakshmi Puja: ലക്ഷ്മി ദേവി അളവറ്റ സമ്പത്ത് സമ്മാനിയ്ക്കും, വെള്ളിയാഴ്ച ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Friday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ചില ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കും. 

വിശ്വാസമനുസരിച്ച്, വെള്ളിയാഴ്ച  സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെയാണ് ആരാധിക്കുന്നത്. വെള്ളിയാഴ്ച  ദിവസം, ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും  ഐശ്വര്യവും വര്‍ഷി ക്കപ്പെടും എന്നാണ് വിശ്വാസം. ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ എത്തിനോക്കില്ല...  

Also Read:  Day and Colors: വെള്ളിയാഴ്ച ഏത് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം? ദിവസത്തിനനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കാം, വിജയം എന്നും ഒപ്പം 

വിശ്വാസമനുസരിച്ച്  വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍നിന്നും സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുകയും അതുവഴി  നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്നു ചേരാന്‍ ഇടയാക്കുകയും ചെയ്യും.  

Also Read:  Vastu Tips For Home: ഈ സാധനങ്ങള്‍ ഒരിയ്ക്കലും ശൂന്യമായി വയ്ക്കരുത്, സമ്പത്ത് നിലനില്‍ക്കില്ല
 
സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന്  മുക്തി നേടാനായി വെള്ളിയാഴ്ച വൈകുന്നേരം അഷ്ടലക്ഷ്മിയെ പൂജിയ്ക്കുക, പൂജാ യില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൂജാസമയത്ത് അഗര്‍ബത്തി കത്തിയ്ക്കുക, ദേവിയ്ക്ക് ചുവന്ന റോസാപ്പൂക്കള്‍ സമര്‍പ്പിക്കുകയും വേണം. 

Also Read:  Money Plant: ഏത് ദിശയിലാണ് മണി പ്ലാന്‍റ് നടേണ്ടത്? വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം  
 
വെള്ളിയാഴ്ച വൈകുന്നേരം ലക്ഷ്മി ദേവിയെ ആരാധിക്കുന്ന സമയത്ത്  'ഐം ഹ്രീം ശ്രീം അഷ്ടലക്ഷ്മി ഹ്രീം സിദ്ധയേ മമ ഘരേ ആഗച്ഛച്ഛ നമഃ സ്വാഹാ' എന്ന മന്ത്രം 108 തവണ ജപിക്കാൻ ശ്രദ്ധിക്കുക.

ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ വെള്ളിയാഴ്ച ദിവസം  മഹാവിഷ്ണുവിനെയും ആരാധിക്കണം. മഹാവിഷ്ണുവിനെ നിയമപ്രകാരം പൂജിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുകയും ആ വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.  

എന്നാല്‍, വെള്ളിയാഴ്ച്ച നാം ചെയുന്ന ചെയ്യുന്ന ചില  പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ട് വെള്ളിയാഴ്ച  ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

1.  വീടിന്‍റെ വടക്ക്  ദിശയില്‍ ഒരിക്കലും മാലിന്യങ്ങൾ ഇടരുത്. ലക്ഷ്മിദേവിയുടെയും കുബേരന്‍റെയും സ്ഥലമാണിത്. അതിനാല്‍, വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി  വീടും പരിസരവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

2. വെള്ളിയാഴ്ച മദ്യം, മാംസം എന്നിവ കഴിക്കാൻ പാടില്ല, ഇങ്ങനെ  ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.

3.   ഒരു സ്ത്രീയേയും ഒരിക്കലും അപമാനിക്കാൻ പാടില്ല, എങ്കിലും വെള്ളിയാഴ്ച ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  ഒരു സ്ത്രീയും നിങ്ങളാല്‍ അപമാനിക്കപ്പെടരുത്. 

4. വെള്ളിയാഴ്‌ച ദിവസം ആര്‍ക്കും പഞ്ചസാര  കടമായിനൽകരുത്. ജ്യോതിഷ പ്രകാരം, പഞ്ചസാര ശുക്രന്‍  ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ഭൗതിക സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്നു. അതിനാൽ, കടത്തിന് പഞ്ചസാര നൽകുന്നത് ശുക്ര പക്ഷത്തെ ദുർബലമാക്കുകയും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു.

5.  വീടിന്‍റെ അടുക്കളയിലും ലക്ഷ്മിദേവി കുടികൊള്ളുന്നതായാണ് വിശ്വാസം. അതിനാൽ, വെള്ളിയാഴ്ച അടുക്കള വളരെ വൃത്തിയുള്ളതായി സൂക്ഷിക്കണം. അടുക്കളയിൽ മലിനമായ പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും...  

6. ആരോടും അഹന്തയോ അഹങ്കാരമോ കാണിക്കരുത്, വെള്ളിയാഴ്ച ദിവസം  ഒട്ടുംപാടില്ല. അഹങ്കാരികളുടെ മേല്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും.  അതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. 

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News