Kerala Unlock : സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറന്നു; കടുത്ത നിയന്ത്രണങ്ങളൊടെ ഭക്തർക്ക് പ്രവേശനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 08:38 AM IST
  • കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.
  • ഒന്നര മാസത്തോളം അടച്ച് ഇട്ടിരുന്ന ആരാധനാലയങ്ങളാണ് ഇന്ന് തുറന്നത്.
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്.
Kerala Unlock : സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറന്നു; കടുത്ത നിയന്ത്രണങ്ങളൊടെ ഭക്തർക്ക് പ്രവേശനം

Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തെ (Covid Second Wave) തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന് (Lockdown) ശേഷം ആരാധനാലയങ്ങൾ ഇന്ന് ഭക്തർക്കായി തുറന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ഒന്നര മാസത്തോളം അടച്ച് ഇട്ടിരുന്ന ആരാധനാലയങ്ങളാണ് ഇന്ന് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positiviity Rate ) 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. അത്മാത്രമല്ല 15 പേർക്ക് മാത്രമാണ് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതെ സമയം ഗുരുവായൂർ ക്ഷേത്രത്തിൽ 300 പേർക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്.

ALSO READ: Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനാനുമതി

കഴിഞ്ഞ ദിവസം  ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് തീരുമാനിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആരാധനാലയങ്ങൾ തുറന്നത്. ഭക്തർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പൂജ സമയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല.  ശ്രീകോവിൽ നിന്ന് നേരിട്ട് ശാന്തിമാർ പ്രസാദം നൽകുവാൻ പാടില്ല. അതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടർ സംവിധാനം ഏർപ്പെടുത്തണം. അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയ നടത്താൻ അനുവദിക്കില്ല. 

ALSO READ: Test Positivity 16 ശതമാനത്തിന് താഴെ പ്രദേശങ്ങളിൽ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനാനുമതി

 ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴിയാണ് അനുവദിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഗുരുവായൂരില്‍ (Guruvayur Temple) ഭക്തരെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 300 പേര്‍ക്കായിരിക്കും ഒരു ദിവസം വെര്‍ച്വല്‍ ക്യൂ വഴി ക്ഷത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുക.  അതും ഒരു സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനം. 

ALSO READ: Sabarimala: മിഥുനമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും

നാളെ മുതൽ ക്ഷേത്രത്തിൽ വിവാഹങ്ങൾക്കും അനുമതിയുണ്ട്.  ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺലൈൻ വഴി ബുക്ക് ചെയ്യണം.  ഒരു വിവാഹത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം. കൂടാതെ വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. ഒരു ദിവസം എത്ര വിവാഹങ്ങള്‍ അനുവദിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News