Palmistry: നിങ്ങളുടെ കൈപ്പത്തിയിൽ ഈ ചിഹ്നം ഉണ്ടോ? എങ്കിൽ സാമ്പത്തികനിലയിൽ ഉന്നതി കൈവരിക്കും

വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും അനുസരിച്ച് ഹസ്ത രേഖകൾക്കും, ചിഹ്നങ്ങൾക്കും മാറ്റമുണ്ടകും. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 04:25 PM IST
  • വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും അനുസരിച്ച് ഹസ്ത രേഖകൾക്കും, ചിഹ്നങ്ങൾക്കും മാറ്റമുണ്ടകും.
  • ജനനം മുതൽ മരണം വരെ ഈ രേഖകൾ മാറി കൊണ്ടിരിക്കും.
  • ഹസ്‌തരേഖ ശാസ്ത്രം അനുസരിച്ച് കൈയിലെ രാഹു കേന്ദ്രത്തിൽ ത്രികോണ ആകൃതി ഉണ്ടാകുന്നത് വളരെ നല്ലതാണ്.
 Palmistry: നിങ്ങളുടെ കൈപ്പത്തിയിൽ ഈ ചിഹ്നം ഉണ്ടോ? എങ്കിൽ സാമ്പത്തികനിലയിൽ ഉന്നതി കൈവരിക്കും

ഹസ്‌തരേഖ ശാസ്ത്ര പ്രകാരം കൈയിലെ ചിഹ്നങ്ങളും, രേഖകളും പഠിച്ചാണ് സാധാരണയായി പ്രവചനങ്ങൾ നടത്തുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും അനുസരിച്ച് ഹസ്ത രേഖകൾക്കും, ചിഹ്നങ്ങൾക്കും മാറ്റമുണ്ടകും. ജനനം മുതൽ മരണം വരെ ഈ രേഖകൾ മാറി കൊണ്ടിരിക്കും. ഇതിൽ ചില ചിഹ്നങ്ങൾ നിങ്ങളുടെ സാമ്പത്തിക നിലയെ സൂചിപ്പിക്കുന്നതാണ് . നിങ്ങളുടെ സാമ്പത്തിക നിലയെ സൂചിപ്പിക്കുന്ന ഹസ്‌തരേഖയെ കുറിച്ച്  അറിയാം.

ഹസ്‌തരേഖ ശാസ്ത്രം അനുസരിച്ച് കൈയിലെ രാഹു കേന്ദ്രത്തിൽ ത്രികോണ ആകൃതി ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഈ ത്രീകോണ ചിഹ്നം ഉള്ളവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം. മാത്രമല്ല ഇവരുടെ മേൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഉണ്ടാകും. ഈ ചിഹ്നം ഉള്ളവർ ബിസിനസ്സിൽ പെട്ടെന്ന് തന്നെ അഭിവൃത്തി പ്രാപിക്കും. കൂടാതെ സ്വന്തം ബുദ്ധി ഉപയോഗിച്ച് ധാരാളം പണം ഉണ്ടാക്കുകയും ചെയ്യും.

കൈയുടെ സൂര്യാധികാര മേഖലയിൽ ത്രികോണ ആകൃതി ഉള്ളതും മംഗളകരമായിയാണ് കണക്കാക്കുന്നത്. ഈ ആളുകൾക്ക് വളരെയധികം വിവരവും, സംഗീതത്തിൽ പ്രാവീണ്യവും ഉണ്ടാകും. ചെറുപ്പക്കാലത്ത് എത്ര ദാരിദ്ര്യത്തിൽ വളർന്നവരായാലും, ഈ ചിഹ്നം കൈയിലുള്ളവർ സ്വന്തം അധ്വാനം കൊണ്ട് ധാരാളം പണം സമ്പാദിക്കും. കൂടാതെ പ്രശസ്തിയും നേടും.

കൈയുടെ വ്യാഴധികാര മേഖലയിൽ സമചതുര ആകൃതി ഉണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ എല്ലായിടത്തും വിജയം മാത്രം കൈവരിക്കും. ഈ ചിഹ്നം ഉള്ളവർ പ്രധാനമായും നിയമനിർമ്മാണ മേഖലയിൽ ശോഭിക്കും. സ്വന്തം കഠിനാധ്വാനം കൊണ്ട് ഉന്നതികൾ കൈയടക്കുകയും ചെയ്യും.

ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News