Hanuman Blessing Zodiacs: ഹനുമത് കൃപയാൽ സംക്രാന്തി ദിനം ഇവർക്ക് അടിപൊളിയായിരിക്കും, നിങ്ങളും ഉണ്ടോ?

Hanuman Favourite Zodiacs: ഇന്ന് മകര സംക്രാന്തി. ഈ ദിനത്തിൽ ഹനുമാന്റെ അനുഗ്രഹം കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്.

Written by - Ajitha Kumari | Last Updated : Jan 14, 2025, 09:56 AM IST
  • ചൊവ്വാഴ്ചയായ ഇന്ന് ജ്യോതിഷമനുസരിച്ചു ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനമാണ്
  • ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം
Hanuman Blessing Zodiacs: ഹനുമത് കൃപയാൽ സംക്രാന്തി ദിനം ഇവർക്ക് അടിപൊളിയായിരിക്കും, നിങ്ങളും ഉണ്ടോ?

Lucky Zodiac Signs: ചൊവ്വാഴ്ചയായ ഇന്ന് ജ്യോതിഷമനുസരിച്ചു ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. 

Add Zee News as a Preferred Source

Also Read: ഇന്നുമുതൽ ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂക്ഷിക്കുക!

ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ വായു വേഗത്തിൽ മറികടക്കും. വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): ഇവർക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതി, ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. 

Also Read: ചിങ്ങ രാശിക്കാർക്ക് ചെലവേറും, മീന രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

ഇടവം (Taurus): ഇവർക്കും ഇന്ന് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്.  ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം, പദ്ധതികൾ പൂർത്തീകരിക്കും, പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും, പുരോഗതിയുടെ പുതിയ പാത തുറക്കും.  

കർക്കടകം (Cancer): ഈ രാശിക്കാർക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ ഇവർക്കിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത.  

Also Read: മകരസംക്രാന്തിയിൽ നവപഞ്ചമ യോഗം; ഇവർക്ക് ലഭിക്കും ധനവരവും ഡബിൾ നേട്ടങ്ങളും!

തുലാം (Libra): ഇവരും ഹനുമാന്റെ പ്രിയ രാശികളാണ്.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.  

ധനു (Sagittarius): ഇവർക്കും ഹനുമാന്റെ കൃപയാൽ ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത.

Also Read: ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും

മകരം (Capricorn): ഇവർക്കിന്ന് അപ്രതീക്ഷിത ധനനേട്ടം, ചെറുകിട വ്യവസായികൾക്ക് ലാഭം, ഇവർ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.

മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും, ഈ സമയം നിക്ഷേപത്തിന് നല്ലത്. മുടങ്ങികിടന്ന പണം ലഭിക്കും, ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News