Makara Chovva 2023: മകരച്ചൊവ്വക്കുള്ള പ്രാധാന്യം നമുക്കേവർക്കും അറിയാവുന്ന ഒന്നാണ്. പ്രത്യേകിച്ച് ഭദ്രകാളി ക്ഷേത്രങ്ങളില്‍ മകരച്ചൊവ്വ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ക്ഷേത്രങ്ങളില്‍ ആരാധിച്ചു വരുന്നത്. മകര മാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ച അതായത് മകര മാസത്തില്‍ ആദ്യം വരുന്ന ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടുകളും നടത്തുന്നത് ഉത്തമമാണ്. ഈ ദിനത്തിന് ദേവിക്ക് പൂമൂടല്‍, പൊങ്കാല എന്നിവ നടത്തി വരുന്നു. മകരചൊവ്വയ്ക്ക് ചോഇവ്വയുടെ സ്വാധീന ശക്തി കൂടുതലാണെന്നാണ് പറയുന്നത്.
Also Read: Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!
ചൊവ്വയുടെ അധിദേവതകളായി ഭദ്രകാളി ദേവിയേയും സുബ്രഹ്മണ്യ സ്വാമിയേയുമാണ് കണക്കാക്കുന്നത്. നവഗ്രഹങ്ങളിൽ പ്രധാനിയാണല്ലോ ചൊവ്വ. ഈ ദിനത്തിൽ ചൊവ്വ മകരം രാശിയില്‍ കൂടുതല്‍ ബലവാനായി സ്ഥിതി ചെയ്യുന്നു. ഭദ്രകാളിയെ പാര്‍വ്വതി ദേവിയുടെ അംശാവതാരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വാസം. ശനിദോഷ നിവാരണത്തിനും ഭദ്രകാളിയെ ഭജിക്കുനന്ത് നല്ലതാണ്. രൗദ്രഭാവമാണ് ഭദ്രകാളിയ്ക്ക്. പൊതുവെ ദേവിക്ക് ചൊവ്വാഴ്ച ദിനം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മകരചൊവ്വയായ ഇന്ന് ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നതിൽ മടി കാണിക്കണ്ട. അതിലൂടെ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകും. പൊതുവെ എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചയെ മുപ്പെട്ട് ചൊവ്വ എന്നാണ് പറയുന്നത്. \
Also Read: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
ഇടവം, കര്‍ക്കിടകം, വൃശ്ചികം, കന്നി, മീനം, മകരം എന്നീ രാശിക്കാര്‍ നിര്‍ബന്ധമായും മകരച്ചൊവ്വ ദിവസം ദേവിയെ ആരാധിക്കണം. ഇവരില്‍ ചൊവ്വ പ്രതികൂലമായി നില്‍ക്കുന്നതും അത് ദോഷ ഫലം നല്‍കുമെന്നത് കൊണ്ടും ദേവിയെ ആരാധിക്കണം. ഇവര്‍ ഇന്നേദിവസം ഭഭദ്രകാളീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും കടുംപായസം ദേവിക്ക് വഴിപാടായി സമര്‍പ്പിക്കുകയും വേണം. ഒപ്പം ലളിതാ സഹസ്രനാമം എപ്പോഴും ഉരുവിടുകയും വേണം. മകരച്ചൊവ്വ ദിനത്തില്‍ ദേവിയെ ഭക്ത്യാരാധനയോടെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്.
Also Read: Weight loss drink: ശരീരഭാരം കുറയ്ക്കണോ ഈ ജ്യൂസ് കുടിച്ചോളൂ.. കൊളസ്ട്രോളും പമ്പകടക്കും!
അന്നേദിവസം വൈകുന്നേരം വിലക്ക് കത്തിക്കുമ്പോൾ ദേവിക്ക് വേണ്ടി പ്രത്യേകം വിളക്കുകള്‍ കൊളുത്തി പ്രാര്‍ത്ഥിക്കണം. നാമങ്ങളും മന്ത്രങ്ങളും ജപിക്കണം. ലളിതാ സഹസ്രനാമവും ദേവി സ്‌തോത്രങ്ങളും ജപിക്കണം. ഇത് നിങ്ങളുടെ ആഗ്രഹസാഫല്യത്തിനും കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കും. ദേവിയുടെ കരിപ്പൂർ നിങ്ങളുടെ കൂടിയുണ്ടെങ്കിൽ ഒരു നെഗറ്റീവ് ശക്തിയും നിങ്ങളെ ബാധിക്കില്ല മാത്രമല്ല വീട്ടിലാകെ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യും. ചിത്തിര, മകയിരം, അവിട്ടം നക്ഷത്രക്കാരും ഇന്ന് ദേവിയെ ഭജിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...