Mangal Gochar 2022: ചൊവ്വ വക്രഗതിയിൽ: ഈ 5 രാശിക്കാരുടെ സമയം തെളിയും

Mars Transit: ഗ്രഹങ്ങളുടെ രാശിയും സ്ഥാനവും മാറുന്നതിന്റെ ഫലങ്ങൾ എല്ലാ രാശികൾക്കും ഉണ്ടാകും.  മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമവും പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാ രാശികളെയും ബാധിക്കും. എന്നാൽ ചൊവ്വയുടെ രാശിമാറ്റം പല രാശിക്കാർക്കും അപാരമായ നേട്ടങ്ങൾ നൽകും. കരിയറിലും വ്യക്തിജീവിതത്തിലും വിജയം നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം  

Written by - Ajitha Kumari | Last Updated : Nov 8, 2022, 02:08 PM IST
  • ഗ്രഹങ്ങളുടെ രാശിയും സ്ഥാനവും മാറുന്നതിന്റെ ഫലങ്ങൾ എല്ലാ രാശികൾക്കും ഉണ്ടാകും
  • ചൊവ്വയുടെ രാശിമാറ്റം പല രാശിക്കാർക്കും അപാരമായ നേട്ടങ്ങൾ നൽകും
  • ജ്യോതിഷ പ്രകാരം ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിച്ചു
Mangal Gochar 2022: ചൊവ്വ വക്രഗതിയിൽ: ഈ 5 രാശിക്കാരുടെ സമയം തെളിയും

Mangal Rashi Parivartan: ജ്യോതിഷ പ്രകാരം ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിച്ചു. ശേഷം ഒക്‌ടോബർ 30 ന് മിഥുന രാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി.  ഇത് നവംബർ 13 വരെ തുടരും. ഏതൊക്കെ രാശിക്കാർക്ക് ആണ് ചൊവ്വ സംക്രമണത്തിലൂടെ ഭാഗ്യം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

Also Read: വൃശ്ചിക രാശിയിൽ ബുദ്ധാദിത്യയോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വമ്പൻ ആനുകൂല്യങ്ങൾ ഗുണം ചെയ്യും

മേടം (Aries):

മേടം രാശിക്കാർക്ക് ചൊവ്വയുടെ 1, 8 ഭാവങ്ങളുടെ അധിപനാണ്. ഈ കാലയളവിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും. സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. വരുമാനവും വർദ്ധിക്കും. ഇക്കാരണത്താൽ വ്യക്തിജീവിതവും സന്തുഷ്ടമായിരിക്കും.

ഇടവം (Taurus):

ഇടവ രാശിക്കാരുടെ 7,2 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഇവർ ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ ലാഭകരമായിരിക്കും, ഭാവിയിൽ നല്ല ഫലം ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഈ കാലയളവിൽ നിരവധി നേട്ടങ്ങളും ഉണ്ടാകും.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!

ചിങ്ങം (Leo):

ചിങ്ങം രാശിക്കാരുടെ 4, 9 ഭാവങ്ങളുടെ അധിപൻ ചൊവ്വയാണ്. ഈ കാലയളവിൽ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. വസ്തുവിൽ നിക്ഷേപിക്കുന്നത് നേട്ടമുണ്ടാക്കും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. ഭർത്താവും/ഭാര്യയും കുട്ടികളും തമ്മിൽ സ്നേഹം നിലനിൽക്കും.     

കുംഭം (Aquarius):

കുംഭ രാശിക്കാർ വളരെ വൈദഗ്ധ്യമുള്ളവരാണ്. വിവിധ സ്രോതസ്സുകളിൽ നിന്നും ഇവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. കുംഭ രാശിക്കാരുടെ 3,10 ഭാവങ്ങളുടെ അധിപനാണ്  ചൊവ്വ. ഇവർക്ക് ഈ സമയം ജോലിസ്ഥലത്ത് മൂല്യവും ബഹുമാനവും വർദ്ധിക്കും.

Also Read: ബുധാദിത്യ യോഗം: നവംബർ 16 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ ധനലാഭം!

ധനു (Sagittarius)

ധനു രാശിക്കാർക്ക് ചൊവ്വ സംക്രമത്തിൽ നിന്നും ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലിയിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് നല്ല സമയമായിരിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ആദരിക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News