Mangal Margi 2023: ചൊവ്വ നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ആദരവും വൻ സമ്പൽസമൃദ്ധിയും!

Mangal Margi in 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും രാശിമാറ്റവും എല്ലാം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ  മാറ്റവും ചലനവും 12 രാശികളേയും ബാധിക്കും. സ്വാധീനം ചെലുത്തുന്നു.  ചൊവ്വയുടെ പാതമാറ്റം പുതുവർഷത്തിൽ ചില രാശിക്കാർക്ക് നല്ല മാറ്റം കൊണ്ടുവരും.  

Written by - Ajitha Kumari | Last Updated : Dec 5, 2022, 02:08 PM IST
  • ചൊവ്വ നേർരേഖയിൽ
  • ഗ്രഹങ്ങളുടെ ചലനവും രാശിമാറ്റവും എല്ലാം വളരെ പ്രധാനമാണ്
  • ഗ്രഹങ്ങൾ അതിന്റെ സമയമനുസരിച്ച് അവയുടെ ചലനങ്ങൾ മാറ്റിക്കൊണ്ടിരിക്കും
Mangal Margi 2023: ചൊവ്വ നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ആദരവും വൻ സമ്പൽസമൃദ്ധിയും!

Mangal Margi in New Year 2023: ഗ്രഹങ്ങൾ അതിന്റെ സമയമനുസരിച്ച് അവയുടെ ചലനങ്ങൾ മാറ്റിക്കൊണ്ടിരിക്കും. ജ്യോതിഷത്തിൽ വക്രി അതായത് വക്രഗതിയിലെന്നും മാർഗി അതായത് നേർരേഖയിലെന്നും പറയും.  ഒരു ഗ്രഹം വിപരീത ദിശയിലേക്ക് നീങ്ങുമ്പോഴാണ് വക്രഗതി എന്നുപറയുന്നത്. ഇതിൽ രണ്ടായാലും എല്ലാ രാശിക്കാരെയും പലരീതിയിൽ ബാധിക്കും.  ചൊവ്വ ഗ്രഹത്തിനെ ഉത്സാഹം, ധൈര്യം, ശക്തി, കഠിനാധ്വാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  ഇപ്പോഴിതാ പുതുവർഷത്തിൽ ചൊവ്വ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  അതിന്റെ ശുഭ ഫലം ആർക്കൊക്കെ ലഭിക്കും എന്ന് നമുക്ക് നോക്കാം....

Also Read: ബുധൻ ശുക്രൻ കൂടിച്ചേരൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 

ശരിക്കും പറഞ്ഞാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വ ബലവാനാണെങ്കിൽ അത് അവർക്ക് നല്ലതായിരിക്കും.  അത് ആ രാശിക്കാർക്ക് ശുഭവും ഫലദായകവുമാണ്. പുതുവർഷത്തിൽ അതായത് 2023 ജനുവരി 13 ന് ചൊവ്വ ഇടവത്തിൽ സംക്രമിക്കും. ഇത് ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.

Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ! 

 

കർക്കിടകം (Cancer):  ചൊവ്വയുടെ നേർരേഖയിലേക്കുള്ള ചലനം കർക്കടക രാശിക്കാർക്ക് ബിസിനസ്സിലും ജോലിയിലും അപ്രതീക്ഷിതമായ ശുഭഫലങ്ങൾ നൽകും. ജോലിക്കാർക്കും വ്യവസായികൾക്കും പുരോഗതിയുടെ പുതിയ അവസരങ്ങൾ തുറക്കും. സമൂഹത്തിൽ നിന്നും ബഹുമാനവും ആദരവും നൽകും. ഇവർക്ക് ഈ സമയം കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.

മകരം (Capricorn): ചൊവ്വയുടെ സഞ്ചാര മാറ്റം മകരം രാശിക്കാർക്ക് ബിസിനസ്സിൽ വൻ ലാഭം നൽകും. തൊഴിൽരംഗത്ത് വൻ പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമാണ് അവർക്ക് പഠനരംഗത്ത് വിജയം കൈവരിക്കാൻ കഴിയും. 

Also Read: FIFA World Cup 2022 ൽ മിന്നിത്തിളങ്ങി ഈ ഫുടബോൾ താരത്തിന്റെ ഭാര്യ, കാരണം... 

കുംഭം (Aquarius):  ചൊവ്വയുടെ അനുഗ്രഹത്താൽ കുംഭം രാശിക്കാർക്ക് ഭൂമി, വസ്തു, വാഹന ഇടപാടുകളിൽ വലിയ ലാഭം നേടാൻ കഴിയും.  പ്രൊഫഷണൽ ജീവിതത്തിൽ ഒരു പുതിയ തുടക്കമുണ്ടാകും.  ഈ സമയം വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ കഴിയും. 

മീനരാശി (Pisces):  ചൊവ്വയുടെ പാതമാറ്റം മീന രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.  തൊഴിൽ ചെയ്യുന്നവരുടെ സ്ഥാനമാനങ്ങളിൽ ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വ്യവസായികൾക്ക് വൻ വിജയം നേടാൻ കഴിയും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News