Shani Ast Effects on Zodiac Signs: ജ്യോതിഷമനുസരിച്ച് പുതുവർഷത്തിന്റെ തുടക്കത്തിലേ ശനി രാശിമാറി. ജനുവരി 17 നാണ് ശനി കുംഭ രാശിയിൽ പ്രവേശിച്ചത്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തിൽ എത്തുന്നത്. ഇപ്പോഴിതാ 2023 ജനുവരി 30 ന് ശനി കുംഭ രാശിയിൽ അസ്തമിക്കാൻ പോകുകയാണ്. ഇങ്ങനെ 15 ദിവസത്തിനകം ശനിയുടെ സഞ്ചാരത്തിൽ ഉണ്ടാകുന്ന മാറ്റം 12 രാശികളേയും ബാധിക്കും. ഇതിൽ ഈ 4 രാശിക്കാർക്ക് ശനിയുടെ അസ്തമയം വളരെ ഫലപ്രദമായിരിക്കും.
Also Read: Shash Mahapursh Yogam: ഈ രാശിക്കാർക്ക് ലഭിക്കും ധനഗുണവും, സ്ഥാനമാനങ്ങളും!
മേടം (Aries): ശനി സംക്രമണവും ശനിയുടെ അസ്തമയവും മേടരാശിക്കാർക്ക് വളരെ ശുഭകരമാണ്. അവരുടെ കരിയറിൽ ശക്തമായ നേട്ടങ്ങൾ നൽകും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വരുമാനം വർദ്ധിക്കും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ബിസിനസ്സ് വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നല്ലസമയം. പുതിയ വീടോ വാഹനമോ വാങ്ങാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും.
ഇടവം (Taurus): ജനുവരി 17 ന് ശനിയുടെ രാശിമാറ്റം ശേഷം ജനുവരി 30 ന് ശനിയുടെ അസ്തമനം ഇത് രണ്ടും ഇടവ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങൾ ഏറെ നാളായി കാത്തിരുന്ന നിങ്ങളുടെ കരിയറിലെ വിജയം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. ജീവിതത്തിൽ ഇതുവരെയുണ്ടായിരുന്ന പ്രശ്നങ്ങൾ താനേ ഇല്ലാതാകും.
കന്നി (Virgo): അസ്തമയ ശനി കന്നിരാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ശത്രുക്കൾ ഈ സമയം ഒന്നടങ്ങും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. കുടുംബാംഗങ്ങളുടെ ആരോജ്യം മെച്ചപ്പെടും. ധൈര്യവും ശക്തിയും വർദ്ധിക്കും. ജോലി വേഗത്തിൽ പൂർത്തിയാകും. എന്തോ വലിയ കാര്യം നടക്കുന്നത് നിങ്ങൾക്ക് ആശ്വാസം നൽകും. തൊഴിൽ-വ്യാപാരത്തിന് നല്ല സമയം.
Also Read: Viral Video: സിംഹങ്ങൾ കൂട്ടത്തോടെ പോത്തിന് പിന്നാലെ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
മകരം (Capricorn): ശനി മകരം രാശി വിട്ട് കുംഭ രാശിയിൽ പ്രവേശിച്ച ശേഷം ജനുവരി 30 ന് കുംഭ രാശിയിൽ തന്നെ അസ്തമിക്കുകയാണ്. ഈ രണ്ട് മാറ്റങ്ങളും മകരം രാശിക്കാർക്ക് ശുഭകരമാണ്. ഇവരുടെ വരുമാനം വർദ്ധിക്കും, പ്രമോഷൻ ലഭിക്കും, ബിസിനസ്സിലും ലാഭം ഉണ്ടാകും. കാര്യങ്ങൾ വേഗത്തിൽ നടക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...