കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ മുൻകൂർ ജാമ്യം തേടി എംഎസ് സൊല്യൂഷ്യൻസ് സിഇഒ ഷുഹൈബ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ മറ്റ് പ്ലാറ്റ് ഫോമുകളെ അവഗണിച്ച് കൊണ്ട് എംഎസ് സൊല്യൂഷ്യൻസിനെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
അതേസമയം സ്ഥാപനത്തിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈബ്രാഞ്ച്. ഷുഹൈബിന്റെ ലാപ്ടോപ്പും മൊബൈൽഫോണും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
ചോദ്യ പേപ്പര്‍ചോര്‍ച്ചയില്‍ കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ആസ്ഥാനത്തും ഷുഹൈബിന്‍റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഷുഹൈബിന്‍റെ ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു. എന്നാൽ വാട്സാപ് സന്ദേശങ്ങളുള്‍പ്പെടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ലാപ്ടോപ്പിൽ നിന്ന് ചോദ്യ പേപ്പറും കണ്ടെത്താനായില്ല.
ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരെയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.