ജ്യോതിഷ പ്രകാരം ആഴ്‌ച്ചയിലെ ഓരോ ദിവസവും ഓരോ ദേവൻമാർക്കാണ് സമർപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ബുധനാഴ്ച്ച സമർപ്പിച്ചിരിക്കുന്നത് ഗണപതി ഭഗവാന് വേണ്ടിയാണ്. വിഘ്നങ്ങളെല്ലാം അകറ്റി ജീവിതത്തിൽ ശുഭ മുഹൂർത്തങ്ങൾ കൊണ്ടു വരുന്നതിനായി ഗണപതിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും കൊണ്ടു വരും. അതിനാൽ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ബുധനാഴ്ച്ച ദിവസങ്ങളിൽ ഇനി പറയുന്ന ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നത് നിങ്ങൾക്ക് ജീവിതത്തിൽ വളരെയധികം ഗുണം ചെയ്യും.
ഈ കാര്യങ്ങൾ ചെയ്യൂ...
ഗണപതിയുടെ അനുഗ്രഹം ലഭിക്കാനും സാമ്പത്തിക സ്ഥിതി ദൃഢമാക്കാനും ബുധനാഴ്ച ഗണേശ സ്തോത്രം പാരായണം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ എപ്പോഴും സന്തോഷം നിലനിൽക്കും. കൂടാതെ നിങ്ങൾക്ക് കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കും.
ALSO READ: ഈ 7 നക്ഷത്രക്കാർക്ക് രാജയോഗം തുടങ്ങി; ഇനി പണ മഴ പെയ്യും, ശത്രുദോഷം തീരും!
ഈ സാധനങ്ങൾ ദാനം ചെയ്യുക
ഗണപതിക്ക് പച്ച നിറം വളരെ ഇഷ്ടമാണ്. അതിനാൽ പച്ചനിറത്തിലുള്ള വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ സംഭാവനകൾ ചെയ്യാം.
ഈ മന്ത്രങ്ങൾ ജപിക്കുക
ബുധനാഴ്ച ബുധൻ ഗ്രഹവും ആയും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ചില മന്ത്രങ്ങൾ ബുധനാഴ്ച്ച ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. ഇതോടൊപ്പം ജാതകത്തിൽ ബുധന്റെ സ്ഥാനവും ശക്തമാകും.
ബീജ മന്ത്രം:ഓം ബ്രാം ബ്രീം ബ്രൌൺ സഃ ബുധായ നമഃ!
ഓം ബും ബുധായ നമഃ അല്ലെങ്കിൽ ഓം ഐം ശ്രീം ശ്രീം ബുധായ നമഃ!
ഓം ബ്രാം ബ്രിം ബ്രൌം സ: ഓമേ ബുധ:
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.