Budh Gochar 2022: ബുധന്റെ സംക്രമം സൃഷ്ടിക്കും 2 ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ

Mercury Transit 2022: ബുധൻ നവംബർ 13 ന് രാശി മാറ്റാൻ പോകുന്നു. ഈ ദിവസം ബുധൻ വൃശ്ചിക രാശിയിലെത്തും.  ഇതോടെ രണ്ട് ഐശ്വര്യ യോഗങ്ങൾ രൂപപ്പെടും. അതുമൂലം ചില രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ.

Written by - Ajitha Kumari | Last Updated : Nov 9, 2022, 06:06 PM IST
  • ബുധൻ നവംബർ 13 ന് രാശി മാറ്റാൻ പോകുന്നു
  • ബുധന്റെ സംക്രമം സൃഷ്ടിക്കും 2 ശുഭ യോഗങ്ങൾ
  • ചില രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ
Budh Gochar 2022: ബുധന്റെ സംക്രമം സൃഷ്ടിക്കും 2 ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ

Mercury Transit 2022 Effects: ഈ മാസത്തിൽ പല ഗ്രഹങ്ങളുടെയും ചലനം, രാശിചക്രം എന്നിവ മാറാൻ പോകുന്നു. നവംബർ 13 ന് രാത്രി 9.13 ന് ബുധൻ വൃശ്ചിക രാശിയിൽ സംക്രമിക്കും. ഈ രാശിമാറ്റം വൃശ്ചികം രാശിക്കാർക്ക് മാത്രമല്ല മറ്റ് പല രാശിക്കാർക്കും ഗുണം ചെയ്യും. ഈ സമയം ഒരു വശത്ത് സൂര്യന്റെ കൂടിച്ചേരൽ മൂലം ബുദ്ധാദിത്യയോഗം രൂപപ്പെടുകയും അതുപോലെ ബുധൻ ശുക്രനുമായി ചേർന്ന് ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടും.

Also Read: Astro Tips: ബുധനാഴ്ച ഗണപതിയെ പൂജിക്കാം, സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി നേടാം

മകരം (Pisces)

ബുധന്റെ ഈ രാശിമാറ്റം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും.  ദീർഘകാല ആഗ്രഹം സഫലമാകും. ബിസിനസ് ചെയ്യുന്നവർക്ക് ഈ സമയം അനുകൂലമാണ്. ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അവരുടെ ആഗ്രഹം നിറവേറ്റാനാകും.

ഇടവം (Taurus)

ബുധന്റെ ഈ രാശിമാറ്റം ഇടവ രാശിക്കാർക്ക് ഏറെ ഗുണം നൽകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്ന വ്യവസായികൾക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ വൻ ലാഭമാണ് പ്രതീക്ഷിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയും അന്തരീക്ഷം പ്രസന്നമായിരിക്കും.

Also Read: അടുത്ത വർഷം ഈ രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും, ലഭിക്കും വൻ ധനാഭിവൃദ്ധി

വൃശ്ചികം (Scorpio)

ബുധന്റെ സംക്രമം വൃശ്ചിക രാശിയിൽ ലക്ഷ്മീ നാരായണ യോഗവും ബുദ്ധാദിത്യ യോഗവും രൂപപ്പെടും. രണ്ട് യോഗങ്ങളും മൂലം ഈ രാശിക്കാർക്ക് വിവിധ മേഖലകളിൽ വൻ നേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ പുതിയ ഉയരങ്ങൾ കൈവരിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും ഒപ്പം  കുടുംബജീവിതം മികച്ചതായിരിക്കും.

കർക്കിടക്ക് (Cancer)

കർക്കടകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ബുധന്റെ ഈ രാശിമാറ്റം സംഭവിക്കുന്നത്. ഈ രാശിമാറ്റം ഇവിടെ രണ്ട് ശുഭ യോഗങ്ങൾ രൂപപ്പെടും.  ഇതിന്റെ ഗുണം കർക്കടക രാശിക്കാർക്കും ലഭിക്കും, അതിനാൽ ഭാഗ്യം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് പുരോഗതിയുണ്ടാകും. നിങ്ങൾ ഒരു ജോലിക്ക് ശ്രമിക്കുകയാണെങ്കിൽ അതിൽ വിജയം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 

മീനരാശി (Capricorn)

ബുധന്റെ ഈ രാശിമാറ്റം മീനരാശിക്കാർക്കും വളരെ നല്ലതായിരിക്കും.  ഈ സമയത്ത് ഈ രാശിക്കാർക്ക് ധാരാളം ഭാഗ്യങ്ങൾ ലഭിക്കും. ഇത് സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് കാരണമാകും. സന്താന സന്തോഷം ലഭിക്കും. ചില കാരണങ്ങളാൽ വിവാഹിതരാകാൻ കഴിയാതെ പോയ യുവാക്കൾക്കും യുവതികൾക്കും ഇനി നല്ല കാലം. ദീർഘദൂര യാത്രകൾ ചെയ്യാൻ കഴിയും, അത് വരും കാലങ്ങളിൽ നേട്ടങ്ങൾ നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News