Sunset: സൂര്യാസ്തമയത്തിനു ശേഷം അറിയാതെ പോലും ഈ കാര്യങ്ങള്‍ ചെയ്യരുത്, ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ ദുഃഖം

Sunset: പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന്  ശേഷം ചില ജോലികള്‍ ചെയ്യുന്നത്  നിഷിദ്ധമാണ്. അതായത്, ചില കാര്യങ്ങള്‍ സൂര്യന്‍ അസ്തമിച്ചതിനു ശേഷം  ചെയ്യുന്നത് നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തി വയ്ക്കും

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 07:38 PM IST
  • സൂര്യാസ്തമയത്തിന് ശേഷം ചില ജോലികള്‍ ചെയ്യുന്നത് നമുക്ക് ദോഷകരമായി ഭവിക്കുകയും സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.
Sunset: സൂര്യാസ്തമയത്തിനു ശേഷം അറിയാതെ പോലും ഈ കാര്യങ്ങള്‍ ചെയ്യരുത്, ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ ദുഃഖം

Sunset: പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന്  ശേഷം ചില ജോലികള്‍ ചെയ്യുന്നത്  നിഷിദ്ധമാണ്. അതായത്, ചില കാര്യങ്ങള്‍ സൂര്യന്‍ അസ്തമിച്ചതിനു ശേഷം  ചെയ്യുന്നത് നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തി വയ്ക്കും. 

Also Read:  Weekly Horoscope 12 -18 June 2023: സമ്പത്ത് വര്‍ദ്ധിക്കും, പ്രണയം സഫലം, ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്

അതായത്, പുരാണങ്ങള്‍ പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തിന്  ശേഷം ഈ ജോലികള്‍ ചെയ്യുന്നത് നമുക്ക് ദോഷകരമായി ഭവിക്കുകയും സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.  സൂര്യാസ്തമയത്തിന് ശേഷം  ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇതെല്ലാമാണ് എന്ന് നോക്കാം...  

സൂര്യാസ്തമയത്തിനു ശേഷം ശവസംസ്കാരം നടത്താന്‍ പാടില്ല 
 
ഗരുഡപുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം അന്ത്യകർമങ്ങൾ നടത്തുന്നത് നിഷിദ്ധമാണ്. സൂര്യാസ്തമയത്തിനു ശേഷം  ഒരാളുടെ അന്ത്യകർമങ്ങൾ നടത്തിയാല്‍, ആ ആത്മാവിന്  പരലോകത്ത് കഷ്ടപ്പെടേണ്ടിവരും. കൂടാതെ, അടുത്ത ജന്മത്തിൽ,  ഭിന്നശേഷിയുണ്ടാകും.  അത്തരമൊരു സാഹചര്യത്തിൽ, സൂര്യാസ്തമയത്തിനുശേഷം ശവസംസ്കാരം നടത്തുവാന്‍ പാടില്ല.  സൂര്യാസ്തമയത്തിനു ശേഷം അന്ത്യകർമങ്ങൾ നടത്തുന്നവര്‍ക്കും ഇത് ദോഷമാണ്. 

സൂര്യാസ്തമയത്തിന് ശേഷം മുടി, താടി, നഖം മുറിയ്ക്കുന്നത്‌ നിഷിദ്ധം 

പുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം  നഖം വെട്ടുകയോ, മുടി വെട്ടുകയോ, മുടി വെട്ടിയ്ക്കുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതത്തില്‍ കടബാധ്യത കൂടുവന്‍ ഇടയാക്കും. 

സൂര്യാസ്തമയത്തിനു ശേഷം ചെടി നനയ്ക്കുകയോ ഇലകൾ പറിക്കുകയോ ചെയ്യരുത് 

പുരണമനുസരിച്ച്  മരങ്ങൾക്കും ചെടികൾക്കും വെള്ളം നനയ്ക്കുന്നതും മരങ്ങളിലും ചെടികളിലും തൊടുന്നതും  അവയുടെ ഇല പറിയ്ക്കുന്നതും സൂര്യാസ്തമയത്തിനു ശേഷം നിഷിദ്ധമാണ്. കാരണം,  സൂര്യാസ്തമയത്തിന് ശേഷം മരങ്ങളും ചെടികളും ഉറങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, സൂര്യാസ്തമയത്തിനു ശേഷം തുളസി ചെടി തൊടാൻപോലും  പാടില്ല. 

സൂര്യാസ്തമയത്തിനുശേഷം  കുളിയ്ക്കുന്നത്‌ നല്ലതല്ല 

ചിലർ രണ്ടു നേരം കുളിക്കും. സൂര്യോദയത്തിനു ശേഷവും സൂര്യാസ്തമയത്തിനു ശേഷവും. സൂര്യാസ്തമയത്തിനു ശേഷം കുളിച്ചാൽ പിന്നെ നെറ്റിയിൽ ചന്ദനം പുരട്ടരുതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. കൂടാതെ,  സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നത് ജീവിതത്തിൽ ദൗര്‍ഭാഗ്യം കൊണ്ടുവരും.

സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിയ്ക്കരുത്

സൂര്യാസ്തമയത്തിനു ശേഷം തൈര്  കഴിയ്ക്കാന്‍ പാടില്ല. വാസ്തവത്തിൽ, സൂര്യാസ്തമയത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News