Numerology Prediction October 22: ഇന്ന് നവരാത്രിയിലെ അഷ്ടമി തിഥി; ഇവർക്ക് ദിവസം ശുഭം, സന്തോഷമുണ്ടാകും

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 08:08 AM IST
  • റാഡിക്സ് നമ്പർ 2 ഉള്ളവർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും.
  • ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങൾക്ക് അനുകൂലമായതിനാൽ ദിവസവും അനുകൂലമായിരിക്കും.
  • സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും.
Numerology Prediction October 22: ഇന്ന് നവരാത്രിയിലെ അഷ്ടമി തിഥി; ഇവർക്ക് ദിവസം ശുഭം, സന്തോഷമുണ്ടാകും

Numerology Horoscope 22 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് നേട്ടങ്ങൾ നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്ക്. ജോലിസ്ഥലത്തും ബിസിനസ്സിലും ഭാഗ്യം അനുകൂലമായാൽ പുരോഗതി കൈവരിക്കാനാകും. ഓഫീസിൽ പുതിയ ചുമതലകൾ ലഭിച്ചേക്കാം. ലാഭ സാധ്യതകൾ ഉടലെടുക്കും. പണം ചിലവഴിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ തൽക്കാലം മാറ്റിവയ്ക്കുക.

റാഡിക്സ് 2- റാഡിക്സ് നമ്പർ 2 ഉള്ളവർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങൾക്ക് അനുകൂലമായതിനാൽ ദിവസവും അനുകൂലമായിരിക്കും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥർ നിങ്ങളെ അഭിനന്ദിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കരുത്. അനാവശ്യ കാര്യങ്ങളിൽ സമയം കളയരുത്.

Also Read: Shani Shukra Transit: ശനിയുടെയും ശുക്രന്റെയും കൃപയാൽ ഈ രാശിക്കാർക്ക് ഇനിയങ്ങോട്ട് സുവർണ്ണകാലം

റാഡിക്സ് 3- ഇന്ന് നിങ്ങൾക്ക് തിരക്കുള്ള ദിവസമായിരിക്കും. എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും. അപകടകരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ തൽക്കാലം മാറ്റിവയ്ക്കുക. അധിക ചിലവുകൾ ഉണ്ടാകും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പണത്തിന്റെ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

റാഡിക്‌സ് 4- ഇന്ന് നിങ്ങൾക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും. മനസ്സിൽ സന്തോഷം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ടേക്കാം. സാമൂഹ്യസേവനരംഗത്ത് പ്രവർത്തനങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

റാഡിക്സ് 5- ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങൾക്ക് സ്വാധീനമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാം. ബിസിനസ്സിലെ മത്സര സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. മാനസിക സമ്മർദ്ദം നിങ്ങളെ കീഴടക്കിയേക്കാം.

റാഡിക്‌സ് 6- ഇന്ന് ഒരു ജോലിയിലും തിരക്കുകൂട്ടരുത്. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. പുതിയ പ്ലാനുകൾ തുടങ്ങുന്നതിന് മുമ്പ് ഗവേഷണം നടത്തുക. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

റാഡിക്സ് 7- ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ ചെറിയ വിജയം കൈവരിക്കും. പുതിയ ജോലിയൊന്നും തുടങ്ങരുത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ വൈകാരികമായി തീരുമാനങ്ങൾ എടുക്കരുത്. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

റാഡിക്‌സ് 8- ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. അനാവശ്യ കാര്യങ്ങളിൽ സമയം കളയരുത്. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ കുറയും. വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

റാഡിക്‌സ് 9- സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പ്രണയ ബന്ധങ്ങളിൽ മധുരം ഉണ്ടാകും. അധിക ചിലവുകൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News