നവരത്നങ്ങളിൽ ഒന്നാണെങ്കിലും ഭൂമിയിൽ കാണപ്പെടുന്ന രത്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുത്ത്.ജാതകം, ജനനത്തീയതി, ഗ്രഹരാശി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ഇത് ധരിക്കേണ്ടതും.അല്ലെങ്കിൽ, ഈ രത്നങ്ങളും അശുഭകരമായ ഫലങ്ങൾ നൽകാൻ തുടങ്ങും. മുത്ത് ധരിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ നമ്മുക്ക് പരിശോധിക്കാം.
മുത്തിൻറെ ഗുണങ്ങൾ
ജ്യോതിഷ പ്രകാരം മേടം, കർക്കടകം, വൃശ്ചികം, മീനം എന്നീ രാശിക്കാർക്ക് മുത്ത് ധരിക്കുന്നത് ഗുണം ചെയ്യും. അതേസമയം ചിങ്ങം, തുലാം, ധനു രാശിക്കാർ ചില ഗ്രഹാവസ്ഥകളിൽ മാത്രം മുത്തുകൾ ധരിക്കുന്നതാവും നല്ലത്. മുത്തുകൾ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മുത്തുകൾ ധരിക്കുന്നത് മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം ജാതകത്തിൽ ചന്ദ്രന്റെ ദുർബലതക്ക് മാറ്റം വരും.
Also Read: 3 ഗ്രഹങ്ങളുടെ രാശിമാറ്റം ഈ രാശികൾക്ക് നൽകും വമ്പൻ നേട്ടങ്ങൾ!
മുത്തിൻറെ ദോഷങ്ങൾ
കൂടുതൽ വികാരാധീനരും ദേഷ്യക്കാരും വെള്ളിയോ മുത്ത് രത്നമോ ധരിക്കരുതെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ, അവരുടെ വൈകാരികത അല്ലെങ്കിൽ കോപം വർദ്ധിക്കുന്നു. ഇതുകൂടാതെ, ജാതകത്തിൽ ചന്ദ്രൻ പന്ത്രണ്ടിലോ പത്താം ഭാവത്തിലോ നിൽക്കുന്നവർ മുത്തുകൾ ധരിക്കരുത്. മുത്ത് ധരിക്കുമ്പോൾ വജ്രം, മരതകം, നീലക്കല്ല് എന്നിവ ധരിക്കരുതെന്നും രത്ന ശാസ്ത്രത്തിൽ പറയുന്നു.
Also Read: ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
മുത്ത് എപ്പോഴും വെള്ളി മോതിരത്തിൽ വെച്ചാണ് ധരിക്കേണ്ടതെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിനായി വെള്ളി മോതിരത്തിൽ മുത്തുകൾ ഇട്ട് ശുക്ല പക്ഷ നാളിൽ തിങ്കളാഴ്ച രാത്രി ശുദ്ധിയോടെ ചെറുവിരലിൽ ധരിക്കാം. ഇതുകൂടാതെ പൗർണ്ണമി ദിനത്തിലും മുത്തുകൾ ധരിക്കാം. ഗംഗാജലം കൊണ്ട് കഴുകിയ ശേഷം മുത്ത് ശിവന് സമർപ്പിച്ചതിന് ശേഷം മാത്രമേ ധരിക്കാവൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...