Astrology: ഈ രാശിക്കാർ സ്വർണ്ണം ധരിച്ചോളൂ.. ഭാഗ്യം ഒഴുകിയെത്തും!

Lucky Zodiacs: ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് ഇന്ന് നമുക്ക് ഒട്ടുമിക്കപേർക്കും അറിയാവുന്ന കാര്യമാണ്. കാരണം ലോഹങ്ങളുടെ പ്രാധാന്യവും പ്രത്യേകതയുമൊക്കെ ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Jul 28, 2023, 10:37 AM IST
  • ഇവർ സ്വർണ്ണം ധരിക്കുന്നത് വളരെ നല്ലതാണ്
  • ഈ രാശിക്കാർ സ്വർണം അണിയുന്നതിലൂടെ ഭാഗ്യം ഇരട്ടിക്കും
  • ജ്യോതിഷ പ്രകാരം ആരൊക്കെയാണ് സ്വർണ്ണം ധരിക്കേണ്ടത്?
Astrology: ഈ രാശിക്കാർ സ്വർണ്ണം ധരിച്ചോളൂ.. ഭാഗ്യം ഒഴുകിയെത്തും!

Gold In Astrology: പൊതുവെ എല്ലാവര്ക്കും ഇഷ്ടമുള്ള കാര്യമാണ് സ്വർണ്ണമോ ഡയമണ്ട് മോതിരമോ ഒക്കെ ധരിക്കാൻ. എങ്കിലും ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് എല്ലാവർക്കും വജ്രം ധരിക്കാനും സ്വർണ്ണം ധരിക്കാനും കഴിയില്ല എന്നത് ഒരു സത്യമാണ്. കാരണം ജ്യോതിഷ പ്രകാരം ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് തന്നെയാണ്.  അതുകൊണ്ടുതന്നെ ലോഹങ്ങളുടെ പ്രാധാന്യവും പ്രത്യേകതയും ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുമുണ്ട്. ഓരോരുത്തരുടേയും രാശി അനുസരിച്ചു ആരൊക്കെ ഏത് ലോഹം ധരിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.  ചില രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നതിലൂടെ ഭാഗ്യത്തെ മാടിവിളിക്കും എന്നാണ് പറയുന്നത്.  

Add Zee News as a Preferred Source

Also Read: Laxmi Narayana Yoga: ബുധന്റെ രാശിമാറ്റത്തിലൂടെ ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർ ഒക്ടോബറിന് മുന്നേ ധനികരാകും!

ഓരോ ലോഹവും ഒരോ വ്യക്തിയുടെ ജീവിതത്തിൽ വ്യത്യസ്ത തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. ജ്യോതിഷത്തിൽ പൊതുവെ സ്വർണ്ണം ധരിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. മോതിര വിരലിൽ സ്വർണ്ണമോതിരം അണിയുന്നത് കുട്ടികളുടെ സന്തോഷത്തിലുള്ള തടസ്സങ്ങൾ മാറിക്കിട്ടുമെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം സാമ്പത്തിക നേട്ടം, തൊഴിൽ പുരോഗതി എന്നിവയും കൈവരിക്കാൻ കഴിയുമെന്നാണ് പറയുന്നത്. സ്വർണ്ണ മോതിരം ധരിക്കുന്നതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയിക്കുമെന്ന് നമുക്ക് നോക്കാം...

Also Read: Viral News: പിതാവിന്റെ സഹോദരനെ പ്രണയിച്ച് വിവാഹം കഴിച്ച് പെൺകുട്ടി..! എതിർപ്പുമായി നാട്ടുകാരും

ചിങ്ങം (Leo): സ്വർണ്ണ മോതിരം ധരിക്കുന്നത് ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് പറയപ്പെടുന്നത്. ജ്യോതിഷപരമായി ചിങ്ങം അഗ്നി മൂലകത്തിന്റെ അടയാളമാണ്. ഈ രാശിയുടെ അധിപൻ സൂര്യനാണ്. അതിനാൽ ചിങ്ങം രാശിക്കാർക്ക് സ്വർണ്ണമോതിരം ധരിക്കുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു.

കന്നി (Leo): കന്നി രാശിക്കാർ പൊതുവെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. കന്നിരാശിക്കാർ സ്വർണ്ണമോതിരമോ, കൈചെയ്‌നോ അത്തരത്തിലുള്ള സ്വർണ്ണത്തിലുള്ളവ ധരിക്കുന്നത് നല്ല ഫലം നൽകും.  

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ ഇവർ, ലഭിക്കും സർവ്വൈശ്വര്യങ്ങൾ!

തുലാം (Libra): തുലാം രാശിക്കാർക്കും സ്വർണ്ണം ധരിക്കുന്നത് വളരെ ഉത്തമമാണ്.  ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് സ്വർണ്ണ മോതിരം ധരിക്കുന്നത് ഭാഗ്യം വർധിപ്പിക്കും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഇവർ സ്വർണം ധരിക്കുന്നത് വളരെ ഗുണകരമായിരിക്കും.

മീനം (Pisces): ജ്യോതിഷപ്രകാരം സ്വർണം ധരിക്കുന്നത് മീന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നത് നല്ല ഫലങ്ങൾ നൽകും ഒപ്പം ജീവിതത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News