Rahu Gochar: രാഹു കൃപയാൽ 2025 വരെ ഇവർക്ക് സുവർണ്ണ സമയം; സമ്പത്തിലും കരിയറിലും ഉയർച്ച!

Rahu Gochar In Meen: ജ്യോതിഷ പ്രകാരം 2025 വരെ രാഹു മീന രാശിയിൽ സംക്രമിക്കും അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  

Written by - Ajitha Kumari | Last Updated : Jun 11, 2024, 09:05 AM IST
  • രാഹു കൃപയാൽ 2025 വരെ ഇവർക്ക് സുവർണ്ണ സമയം
  • ജ്യോതിഷ പ്രകാരം 2025 വരെ രാഹു മീന രാശിയിൽ സംക്രമിക്കും
  • അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Rahu Gochar: രാഹു കൃപയാൽ 2025 വരെ ഇവർക്ക് സുവർണ്ണ സമയം; സമ്പത്തിലും കരിയറിലും ഉയർച്ച!

Rahu Rashi Parivartan 2024: ജ്യോതിഷത്തിൽ രാഹുവിനെ നിഴൽ ഗ്രഹമായിട്ടാണ്  കണക്കാക്കുന്നത്.  മായാവി ഗ്രഹാം എന്നറിയപ്പെടുന്ന  രാഹു 15 മാസങ്ങൾക്ക് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. 2025 ൻ്റെ മധ്യം വരെ രാഹു മീന രാശിയിൽ തുടരും. 

ഇതുമൂലം 12 രാശിക്കാരിലും അതിന്റെ പ്രഭാവം ദൃശ്യമാകും. എന്നാൽ ഈ സമയത്ത് ഭാഗ്യം തിളങ്ങാൻ കഴിയുന്ന 3 രാശികളുണ്ട്. ഇവർക്ക് രാഷ്ട്രീയത്തിൽ വിജയം നേടാനും ബഹുമാനവും ആദരവും നേടാനും കഴിയും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

മിഥുനം (Gemini): രാഹു വിന്റെ രാശിമാറ്റം ഇവർക്ക് നല്ല നേട്ടങ്ങൾ നൽകും.  കാരണം രാഹു ഈ രാശിയുടെ കർമ്മ ഭവനത്തിലേക്കാൻ പ്രവേശിക്കുന്നത്. അതിനാൽ ഈ കാലയളവിൽ ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാൻ കഴിയും. കൂടാതെ, തൊഴിൽ ചെയ്യുന്നവർക്കും ബിസിനസുകാർക്കും നല്ല ലാഭം ലഭിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, പണം ലാഭിക്കുന്നതിൽ വിജയം ലഭിക്കും. മറുവശത്ത്, നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് നല്ല സാമ്പത്തിക ലാഭം ലഭിക്കും, ബിസിനസ്സ് വിപുലീകരിക്കാനും കഴിയും.

കർക്കിടകം (Cancer): രാഹുവിന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും.  കാരണം ഈ   രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ സംക്രമം നടക്കുന്നത്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഈ സമയത്ത് നിങ്ങൾക്ക് ചില പുതിയ ജോലികൾ ആരംഭിക്കാൻ കഴിയും, അത് നല്ല നേട്ടങ്ങൾ നൽകും. തൊഴിൽ തേടുന്ന യുവാക്കൾക്ക് സന്തോഷവാർത്ത ലഭിക്കും, ഈ സമയത്ത് നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാണ് യോഗമുണ്ടാകും, മംഗളകരവും മതപരവുമായ പരിപാടികളിൽ പങ്കെടുക്കും. 

Also Read: സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!

മീനം (Pisces):  രാഹുവിന്റെ രാശിമാറ്റം ഇവർക്കും വലിയ നേട്ടങ്ങൾ നൽകും കാരണം ഈ രാശിയുടെ  ലഗ്ന ഭവനത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, കുടുംബജീവിതം നല്ലതായിരിക്കും, ഈ സമയത്ത് നിങ്ങളുടെ പദ്ധതികൾ വിജയിക്കും, ബഹുമാനവും അന്തസ്സും വർധിക്കും, പുതിയ വസ്തു വാങ്ങും, ഭൗതിക സന്തോഷം ലഭിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News