ജ്യോതിഷത്തിൽ രാഹു ഒരു ദോഷകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തിൽ രാഹു ഒരു ഗ്രഹത്തിന്റെയും അധിപൻ അല്ല. രാഹുകാലത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും. ഇത് അശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. രാഹുകാലത്ത് മംഗള കർമ്മങ്ങൾ ചെയ്യുന്നതിന് വിലക്കുണ്ട്. രാഹുകാലം രണ്ട് പദങ്ങൾ ചേർന്നതാണ്. ജ്യോതിഷത്തിൽ രാഹുവിനെ നിഴൽ ഗ്രഹം എന്ന് വിളിക്കുന്നു. കാലം എന്നാൽ സമയം എന്നാണ് അർത്ഥമാക്കുന്നത്.
രാഹുകാലത്തിൽ എന്ത് പ്രവൃത്തി ചെയ്താലും അതിൽ വിജയമുണ്ടാകില്ലെന്നാണ് വിശ്വാസം. തടസ്സങ്ങൾ നേരിടും. രാഹുകാലം എപ്പോൾ സംഭവിക്കുന്നുവെന്ന് കണക്കാക്കാൻ സാധിക്കും. രാഹുകാലം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ മംഗളകർമ്മങ്ങൾ ചെയ്യാൻ പാടില്ല. എന്നാൽ, രാഹുകാലത്തിൽ ചില ജോലികൾ ചെയ്യേണ്ട നിർണായക സാഹചര്യം വന്നാൽ അതിന് പരിഹാരക്രിയകൾ ചെയ്യണം.
ALSO READ: Shukra Gochar: മീനരാശിയിൽ ശുക്രസംക്രമണം; ഈ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക ഭാഗ്യം കൈവരും
എന്താണ് രാഹുകാലം?
രാഹുകാലത്തെ ഭരിക്കുന്ന ഗ്രഹമാണ് രാഹു. അത് മോശം ഫലങ്ങൾ നൽകുന്നു. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ രാഹുകാലം ദിവസത്തിലെ ഒന്നര മണിക്കൂർ ആണ്. സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമയം വരെയുള്ള സമയത്തിന്റെ എട്ടാം ഭാഗം രാഹുവിന്റേതാണ്. ഇതിനെ രാഹുകാലമായി കണക്കാക്കുന്നു.
എങ്ങനെയാണ് രാഹുകാലം കണക്കാക്കുന്നത്?
സൂര്യോദയ സമയം, സ്ഥലം, ദിവസം എന്നിവ അനുസരിച്ചാണ് രാഹുകാലം കണക്കാക്കുന്നത്. ഓരോ ദിവസവും രാഹുകാലം വ്യത്യസ്തമാണ്. ഞായർ, ചൊവ്വ, ശനി ദിവസങ്ങളിൽ രാഹുകാലം കൂടുതൽ ദോഷം ചെയ്യും. ഈ മൂന്ന് ദിവസങ്ങളിൽ രാഹുകാലത്തിൽ യാതൊരു പ്രവൃത്തിയും ചെയ്യരുത്.
രാഹുകലിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ?
1- പുതിയ പദ്ധതികളോ പ്രവൃത്തികളോ വ്യാപാരമോ ഒന്നും രാഹുകാലത്ത് ആരംഭിക്കരുത്.
2- പ്രധാനപ്പെട്ട ഒരു യാത്രയും പാടില്ല. സാധ്യമെങ്കിൽ യാത്ര ഒഴിവാക്കുക.
3- വിവാഹം, വിവാഹ നിശ്ചയം, ഗൃഹപ്രവേശം, ഉപനയനസംസ്കാരം, മുണ്ഡനം തുടങ്ങിയ മംഗളകാര്യങ്ങൾ രാഹുകാലത്തിൽ ചെയ്യാൻ പാടില്ല.
4- രാഹുകാലത്തിൽ യാഗം നടത്തരുത്.
5- രാഹുകാലത്തിൽ വാഹനങ്ങൾ, ആഭരണങ്ങൾ, വസ്തുവകകൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ വാങ്ങുന്നതും വിൽക്കുന്നതും ഒഴിവാക്കുക.
1- രാഹുകാലത്തിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ, ഹനുമാൻ സ്വാമിയെ ആരാധിക്കുക. ഹനുമാൻ ചാലിസ ചൊല്ലുക. ഇതിനുശേഷം പ്രസാദം കഴിച്ച ശേഷമേ ആ പ്രവൃത്തി ആരംഭിക്കാവൂ. ഇത് പ്രതിസന്ധികളെ ഇല്ലാതാക്കും.
2- അടിയന്തര സാഹചര്യത്തിൽ രാഹു കാലത്തിൽ യാത്ര പുറപ്പെടേണ്ടി വന്നാൽ, പുറപ്പെടുന്നതിന് മുമ്പ് വീടിന്റെ പ്രധാന ഗേറ്റിൽ നിന്ന് എതിർ ദിശയിൽ 10 പടികൾ നടക്കുക. ഇതിനുശേഷം മാത്രമേ വീട് വിട്ട് പോകാവൂ.
3- രാഹുകാലത്തിൽ യാത്ര ആരംഭിക്കുന്നതിന് മുമ്പ് മധുരമോ തൈരോ എന്തെങ്കിലും കഴിക്കണം. ഇത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. രാഹുവിന്റെ ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
4- ജാതകത്തിൽ കാലസർപ്പദോഷമുണ്ടെങ്കിൽ അത്തരക്കാർ രാഹുകാലത്തിൽ ശിവനെ പൂജിക്കണം. ഇത് ദോഷങ്ങൾ അകറ്റും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...