ജ്യോതിഷ പ്രകാരം 2023ൽ പല ഗ്രഹങ്ങൾക്കും അവയുടെ രാശിയിൽ മാറ്റമുണ്ടാകും. നവഗ്രഹ സംക്രമം 12 രാശിക്കാരുടെ ജീവിതത്തെയും സ്വാധീനിക്കും. 2023 ഫെബ്രുവരി 15ന് ശുക്രൻ മീനരാശിയിലേക്ക് നീങ്ങും. ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ജീവിതത്തെ ബാധിക്കും.
ശുക്രൻ നല്ല നിലയിലാണെങ്കിൽ, ദാമ്പത്യ വിജയം, സന്തോഷകരമായ ദാമ്പത്യ ജീവിതം, സുഖപ്രദമായ ജീവിതം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ഉണ്ടാകും. ശുക്രൻ മീനരാശിയിലേക്ക് നീങ്ങുന്നതിനാൽ 12 രാശികൾക്കും വിവിധ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇവയിൽ മൂന്ന് രാശിക്കാർക്ക് കൂടുതൽ ഗുണങ്ങൾ ലഭിക്കും.
2023 ഫെബ്രുവരി 15-ന് രാത്രി 07.43-ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. മാർച്ച് 12 ന് ശുക്രൻ രാശി മാറി മേടരാശിയിൽ പ്രവേശിക്കും. ശുക്രൻ, മീനരാശിയിൽ പ്രവേശിക്കുന്നത് വളരെ ശുഭകരമായ യോഗമാണ് നൽകുന്നത്. ശുക്രന്റെ സംക്രമം ഏകദേശം 23 ദിവസമാണ്. ദാമ്പത്യ വിജയം, സാമ്പത്തിക നേട്ടം തുടങ്ങിയ നിരവധി നേട്ടങ്ങൾ ഇതുവഴിയുണ്ടാകും.
കർക്കടക രാശി: ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണകരമായ സാഹചര്യം ഉണ്ടാക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുടുംബത്തിലും സമൂഹത്തിലും ബഹുമാനം വർധിക്കും.
ധനു: ധനു രാശിക്കാർക്ക് ശുക്രന്റെ സംക്രമത്തിൽ നിന്ന് ശുഭ ഫലങ്ങൾ ലഭിക്കും. കുടുംബ ജീവിതത്തിൽ സമാധാനമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.
മീനം: ശുക്രൻ മീനരാശിയിൽ സംക്രമിക്കുന്നതോടെ മീനരാശിക്ക് സുവർണ്ണകാലം ആരംഭിക്കുന്നു. ശത്രുക്കളിൽ നിന്നുള്ള ഭയം അകറ്റാനുള്ള സമയമാണിത്. തൊടുന്നതെല്ലാം വിജയിക്കുകയും വിചാരിക്കുന്നതെല്ലാം സഫലമാകുകയും ചെയ്യുന്ന വിധത്തിലുള്ള ശുഭഫലങ്ങൾ ശുക്രദേവൻ ഈ അവസരത്തിൽ മീനം രാശിക്കാർക്ക് നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...