Saturn Transit: ശനി ദേവൻ അനു​ഗ്രഹം വർഷിക്കും; ഈ രാശിക്കാരുടെ സങ്കടങ്ങളും ദുരിതങ്ങളും തീരും

Lord Shani Blessings: ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാൻ ഏകദേശം രണ്ടര വർഷമെടുക്കും. 12 രാശികളേയും ചുറ്റാൻ ശനി ഏകദേശം 29.5 വർഷമെടുക്കും.

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 06:09 AM IST
  • 2025 വരെ ശനി കുംഭം രാശിയിൽ തുടരും. ഏകദേശം 18 മാസങ്ങൾക്ക് ശേഷം ശനി കുംഭം വിട്ട് മീനരാശിയിൽ പ്രവേശിക്കും
  • ഇത്തവണ ശനിയുടെ രാശി മാറ്റം ചില രാശിക്കാർക്ക് ഏഴര വർഷത്തെ ശനിയിൽ നിന്ന് മോചനം നൽകുന്നു
Saturn Transit: ശനി ദേവൻ അനു​ഗ്രഹം വർഷിക്കും; ഈ രാശിക്കാരുടെ സങ്കടങ്ങളും ദുരിതങ്ങളും തീരും

വളരെ സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമായാണ് ജ്യോതിഷത്തിൽ ശനിയെ വിശേഷിപ്പിക്കുന്നത്. ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാൻ ഏകദേശം രണ്ടര വർഷമെടുക്കും. 12 രാശികളേയും ചുറ്റാൻ ശനി ഏകദേശം 29.5 വർഷമെടുക്കും. നിലവിൽ ശനി കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്.

2025 വരെ ശനി കുംഭം രാശിയിൽ തുടരും. ഏകദേശം 18 മാസങ്ങൾക്ക് ശേഷം ശനി കുംഭം വിട്ട് മീനരാശിയിൽ പ്രവേശിക്കും. ഇത്തവണ ശനിയുടെ രാശി മാറ്റം ചില രാശിക്കാർക്ക് ഏഴര വർഷത്തെ ശനിയിൽ നിന്ന് മോചനം നൽകുന്നു. അതുകൊണ്ട് അടുത്ത 18 മാസങ്ങളിൽ ശനി ഏത് രാശിയികളെയാണ് അനു​ഗ്രഹിക്കുന്നതെന്ന് നോക്കാം.

മേടം- കുംഭ രാശിയിൽ ശനിയുടെ സ്ഥാനം മേടം രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് മേടം രാശിക്കാർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകും. കുംഭത്തിലെ ശനിയുടെ സ്ഥാനം മേടം രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. സമൂഹത്തിൽ ബഹുമാനം വർധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.

ഇടവം- കുംഭത്തിലെ ശനിയുടെ ചലനം ഇടവം രാശിക്കാർക്ക് വളരെയധികം ​നല്ലതായി കണക്കാക്കപ്പെടുന്നു. മേടം രാശിക്കാർക്ക് ഈ സമയം, വളരെ നല്ല ഫലങ്ങൾ ലഭിക്കും. അടുത്ത 18 മാസങ്ങൾ മേടം രാശിക്കാർക്ക് ഫലപ്രദമായിരിക്കും. ശനിയുടെ അനുഗ്രഹത്താൽ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. ഇതോടൊപ്പം വ്യാപാരികൾക്കും ലാഭം വർധിക്കും.

ALSO READ: Raksha Bandhan 2023: രക്ഷാബന്ധൻ ദിനം സഹോദരങ്ങളുമൊത്ത് ആഘോഷിക്കാം; ഓരോ രാശിക്കാരും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

ചിങ്ങം- 2025 വരെയുള്ള കാലഘട്ടം ചിങ്ങം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ശനിദേവന്റെ അനുഗ്രഹം എല്ലാ മേഖലകളിലും അനുകൂലമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ജോലിയിൽ വിജയം നേടും. ജോലിയിൽ പുതിയ പദവികൾ ലഭിക്കും. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും.

തുലാം- തുലാം രാശിക്കാർക്ക് ശനിയുടെ സ്ഥാനം നിരവധി അനു​ഗ്രഹങ്ങൾ നൽകും. ഈ രാശിക്കാർക്ക് 2025 വരെ അനുകൂല ഫലങ്ങൾ ലഭിക്കും. ശനിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പ്രണയ ജീവിതം വിജയിക്കും.

വൃശ്ചികം- അടുത്ത 18 മാസത്തേക്ക് വൃശ്ചിക രാശിക്കാർക്ക് ശനി വളരെ ശുഭകരമായ ഫലങ്ങൾ നൽകും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ വിജയിക്കും. കടബാധ്യതയിൽ നിന്ന് മോചനം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയിക്കും. ജോലിയിലും ഉയർച്ചയുണ്ടാകും.

കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മീഡിയ ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News