ഗരുഡ പുരാണത്തിന് ഹിന്ദുമതത്തിൽ മഹാപുരാണം എന്ന പദവിയാണ് നൽകിയിരിക്കുന്നത്. കാരണം, ഗരുഡ പുരാണം ആത്മാവിന്റെ ജനനം മുതൽ മരണം വരെയും മരണ ശേഷവുമുള്ള സഞ്ചാരത്തെ കുറിച്ചാണ് പറയുന്നത്. ഗരുഡരാജനുമായുള്ള മഹാവിഷ്ണുവിന്റെ സംഭാഷണമാണ് ഗരുഡ പുരാണത്തിൽ വിവരിക്കുന്നത്. മരണം എപ്പോൾ എങ്ങനെ സംഭവിക്കുന്നു എന്നും ഗരുണ പുരാണം പറയുന്നുണ്ട്.
മരണത്തിന് മുമ്പ് ഒരു വ്യക്തിക്ക് എന്ത് തരത്തിലുള്ള സൂചനയാണ് ലഭിക്കുകയെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു. എല്ലാവരും മരിക്കാൻ വിധിക്കപ്പെട്ടവരാണ്. പക്ഷേ, ഒരാൾ എന്ന് മരിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നാണ് വിശ്വാസം. എന്നിരുന്നാലും, ഒരു വ്യക്തിക്ക് തന്റെ മരണ സമയം പ്രവചിക്കാൻ കഴിയുന്ന ചില അടയാളങ്ങൾ ലഭിക്കുമെന്നാണ് ഗരുഡ പുരാണത്തിൽ പറയുന്നത്.
ALSO READ: ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും; ഒന്നിനും കുറവുണ്ടാകില്ല, എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും
മരണത്തിന് മുമ്പുള്ള അടയാളങ്ങൾ
മരിക്കാൻ പോകുന്ന ഒരു വ്യക്തിക്ക് മരണത്തിന് മുമ്പ് ചില അടയാളങ്ങൾ ലഭിക്കാൻ തുടങ്ങുന്നു. മരണത്തെ മുന്നിൽ കാണുമ്പോൾ ഒരു വ്യക്തിക്ക് തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാനും അവരോട് സംസാരിക്കാനും കഴിയുമെന്നാണ് പറയുന്നത്. മരണത്തിന് മുമ്പായി കാണപ്പെടുന്ന 5 അടയാളങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഒരു വ്യക്തി മരണത്തോട് അടുക്കുമ്പോൾ, അയാൾ തന്റെ പൂർവ്വികരെയോ മരിച്ച ബന്ധുക്കളെയോ കാണുന്നു. ഇതിനകം മരിച്ചുപോയ തന്റെ പ്രിയപ്പെട്ടവരെയാകും അയാൾ കാണുന്നത്.
- മരണക്കിടക്കയിൽ കിടക്കുന്ന ഒരാൾക്ക് ചുറ്റും ഒരു നിഴൽ അനുഭവപ്പെടുന്നു.
- ഒരു വ്യക്തി മരണത്തിന് തൊട്ടുമുമ്പ് പരിഭ്രാന്തനാകാൻ തുടങ്ങും. അയാളുടെ ശബ്ദം ഇടറാൻ തുടങ്ങും. അയാൾ ആഗ്രഹിച്ചാലും സംസാരിക്കാൻ കഴിയില്ല. സത്യത്തിൽ അയാൾ മരണത്തിന്റെ യമരാജനെ കാണാൻ തുടങ്ങുന്നു. ഈ ഭയം കാരണം സംസാരിക്കാൻ കഴിയാതെ പോകുന്നു.
- മരണത്തിന് മുമ്പ് ഒരു വ്യക്തിക്ക് ചുറ്റുമുള്ള വസ്തുക്കളെ കാണാൻ കഴിയില്ല. വെളിച്ചം ഉണ്ടെങ്കിലും അയാൾ തനിയ്ക്ക് ചുറ്റും ഇരുട്ട് മാത്രമാകും കാണുക.
- മരണത്തിന് തൊട്ടുമുമ്പ് തന്റെ സ്വന്തം നിഴലിനെ കാണാൻ കഴിയാത്ത അവസ്ഥ അനുഭവപ്പെടും. കണ്ണാടിയിലോ വെള്ളത്തിലോ അയാൾക്ക് തന്റെ പ്രതിഫലനം കാണാൻ കഴിയില്ല.
- മരണത്തിന് തൊട്ടുമുമ്പ് ഒരാൾ തന്റെ പ്രവൃത്തികൾ ഓർക്കാൻ തുടങ്ങുന്നു. അയാൾ തന്റെ ജീവിതം മുഴുവൻ ഒരു സിനിമ പോലെ കൺമുന്നിൽ കാണുന്നു. അയാൾ തന്റെ മോശം പ്രവൃത്തികൾ ഓർക്കുകയും ആ പ്രവൃത്തികളുടെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്, സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.