Silver Elephant: ഈ ഒരു സാധനം വീട്ടിൽ സൂക്ഷിക്കുന്നത് പണത്തെ ആകർഷിക്കും, എന്നാൽ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

Silver Elephant Vastu:  വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു ആനയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, വെള്ളി കൊണ്ടുള്ള ആനയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കും.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 04:17 PM IST
  • വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു ആനയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, വെള്ളി കൊണ്ടുള്ള ആനയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കും
Silver Elephant: ഈ ഒരു സാധനം വീട്ടിൽ സൂക്ഷിക്കുന്നത് പണത്തെ ആകർഷിക്കും, എന്നാൽ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

Silver Elephant Vastu: ഒരു വീടിനെ സംബന്ധിച്ചിടത്തോളം വാസ്തു ശാസ്ത്രം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, നാം വീട് എത്ര മനോഹരമായി നിര്‍മ്മിച്ചാലും വാസ്തു ദോഷം ഉണ്ടെങ്കില്‍ ആ വീട്ടില്‍ സുഖമായി താമസിക്കുക എന്നത് ദുഷ്ക്കരമായി മാറും.

Also Read:  Zodiac Signs Loves Luxury Life: ഈ രാശിക്കാർ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍, ലക്ഷ്മി ദേവിയുടെ കൃപയും ധാരാളം 

വീടിന്‍റെ വാസ്തു ദോഷം മാറ്റാനും ഐശ്വര്യം പ്രദാനം ചെയ്യാനും ഉത്തകുന്ന നിരവധി ഉപായങ്ങള്‍ ഇന്ന് വാസ്തു ശാസ്ത്ര വിദഗ്ധര്‍ നല്‍കാറുണ്ട്. അതിലൊന്നാണ് ആനയുടെ വിഗ്രഹം. വീട്ടില്‍ വയ്ക്കുക എന്നത്.  

Also Read: Horoscope Today: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം, തൊഴിൽ-ബിസിനസിൽ വന്‍ ലാഭം

 

വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു ആനയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, വെള്ളി കൊണ്ടുള്ള ആനയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കും എന്നാണ് പറയപ്പെടുന്നത്‌.  പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ വെള്ളി കൊണ്ടുള്ള ആനയുടെ വിഗ്രഹത്തിന് കഴിയും എന്നാണ് വാസ്തുവില്‍ പറയുന്നത്. അതിനാല്‍, വീടുകളില്‍ ആനയുടെ പ്രതിമയോ പെയിന്‍റിംഗോ സ്ഥാപിച്ചാൽ അത് വീടിന് ഭാഗ്യം കൊണ്ടുവരും. ഇത് വീട്ടിൽ സൂക്ഷിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമാനവും പ്രശസ്തിയും വർദ്ധിപ്പിക്കുന്നു.

ഹൈന്ദവ വിശ്വാസത്തില്‍ ആനയെ ഗണപതിയുടെ രൂപമായാണ് കണക്കാക്കുന്നത്. അതേസമയം, ഗണപതി ലക്ഷ്മി ദേവിയെ തന്നിലേക്ക് ആകർഷിക്കുന്നു. ലക്ഷ്മി ദേവിയുടെ വാഹനമാണ് ആനയെന്ന് വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ, ആനയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയെ നമ്മുടെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്.

അതായത്, ആനയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത്  ലക്ഷ്മി ദേവിയുടെ വാസം ഉറപ്പാക്കുന്നു ഒപ്പം ആ വ്യക്തിക്ക്  ജീവിതത്തില്‍ ശുഭ വാർത്തകൾ ലഭിക്കുന്നു. ഇത് മാത്രമല്ല, ജീവിതത്തില്‍ പണത്തിന്‍റെ കുറവും ഉണ്ടാകില്ല. 

എന്നാല്‍ വീടുകളില്‍ വെള്ളി ആനയെ വയ്ക്കും മുന്‍പ് ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്... 

1. വീടുകളില്‍ ആനയുടെ വിഗ്രഹം വീടിന്‍റെ പ്രധാന വാതിലിന് സമീപം വയ്ക്കുന്നത് ഭാഗ്യമായാണ് കണക്കാക്കുന്നതെന്ന് വാസ്തു വിദഗ്ധർ പറയുന്നു. നെഗറ്റീവ് ശക്തികളിൽ നിന്ന് വീടിനെ സംരക്ഷിക്കാൻ, ആനയുടെ വായ് പുറത്തേയ്ക്കുള്ള ദിശയില്‍ വയ്ക്കാനും ശ്രദ്ധിക്കുക.
 
2.  ജോടിയായ ആനകളെ വീടിന്‍റെ  വടക്ക് ദിശയിൽ വയ്ക്കുന്നത് വീടിന് ഐശ്വര്യമാണ് എന്ന് വസ്തുവില്‍ പറയുന്നു. ഇതുമൂലം വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നു. എന്നാല്‍ ഈ വിഗ്രഹത്തില്‍ ആനകളുടെ മുഖം പരസ്പരം നോക്കുന്ന രീതിയില്‍ ആയിരിക്കണമെന്ന കാര്യം ഓർമ്മിക്കുക.

3. വീട്ടിൽ സന്തോഷവും സമാധാനവും നിലനിര്‍ത്താൻ, വീടിന്‍റെ വടക്ക് ദിശയിൽ വെള്ളി ആനയുടെ വിഗ്രഹം സ്ഥാപിക്കുക. അതിന്‍റെ തുമ്പിക്കൈ താഴേയ്ക്ക് ചരിഞ്ഞിരിക്കണമെന്ന് ഓർമ്മിക്കുക.

4. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കിടപ്പുമുറിയിൽ ആനകളുടെ പെയിന്‍റിംഗുകൾ സ്ഥാപിക്കുന്നുത് ഏറെ ഉത്തമമാണ്.  

5. കുട്ടികൾക്ക് പഠനത്തിൽ താൽപ്പര്യമില്ലെങ്കിൽ, ആനയുടെ പ്രതിമ അവരുടെ മുറിയിൽ സൂക്ഷിക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കുന്നു.

6. പിച്ചള കൊണ്ടുള്ള ആനകളുടെ വിഗ്രഹങ്ങൾ കിടപ്പുമുറിയിൽ സ്ഥാപിക്കുന്നത് നല്ലതാണ് എന്ന്  വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹങ്ങളും തർക്കങ്ങളും  അവസാനിപ്പിക്കുന്നു.

7. ഓഫീസ് മീറ്റിംഗ് റൂമിൽ പിച്ചള ആനയെ വയ്ക്കുന്നത് സമാധാനവും ഐശ്വര്യവും നൽകുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ ഇത് സഹായിയ്ക്കുന്നു.  

8. അഥവാ നിങ്ങളുടെ ഓഫീസ് ചെറുതാണെങ്കിൽ, പ്രധാന ഗേറ്റിന് സമീപം ആനയുടെ പ്രതിമ സ്ഥാപിക്കണം. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News