സൂര്യനക്ഷത്ര സംക്രമണം;ഈ നാല് രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ

സൂര്യൻറെ ചെറിയ മാറ്റം പോലും ജാതകത്തിൽ പ്രശ്നങ്ങളുണ്ടാക്കിയേക്കാം

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 07:10 PM IST
  • ചിങ്ങം രാശിക്കാർക്ക് സൂര്യൻറ മാറ്റം ശുഭകരമായിരിക്കും
  • സാമ്പത്തിക വളർച്ചയും ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നു
  • ചിങ്ങം രാശിക്കാർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
സൂര്യനക്ഷത്ര സംക്രമണം;ഈ നാല് രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ

ഗ്രഹങ്ങളുടെ രാജാവെന്നാണെ സൂര്യദേവനെ അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തിൽ സൂര്യനുള്ള പങ്ക് വളരെ പ്രധാനമാണ്. സൂര്യൻറെ ചെറിയ മാറ്റം പോലും ജാതകത്തിൽ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇതിൽ പ്രധാനപ്പെട്ടതായി വരുന്നതാണ് സൂര്യനക്ഷത്ര സംക്രമണം. ജൂൺ 22-ന് സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു.

ജൂലൈ ആറ് വരെയും സൂര്യൻ തൻറെ രാശി മാറില്ല.ഈ രാശി മാറ്റം ചില കൂറുകാരിലും സ്വാധീനം ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ചില രാശിക്കാർക്ക് ഇത് വഴി ഗുണം ലഭിക്കും. 

മിഥുനം

മിഥുന രാശിക്കാർക്ക് ഇക്കാലയളവ് ഗുണകരമെന്നാണ് വിശ്വസിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിക്ക് സാധ്യതയുണ്ട്. പല മേഖലകളിൽ നിന്നും ഇവർക്ക് ആനുകൂല്യങ്ങൾ ഉണ്ടാവും. ജോലിയിലും നിങ്ങളുടെ പ്രശസ്തി വർധിക്കും.

Also Readഇന്ന് യോഗിനി ഏകാദശി, വ്രതാനുഷ്ഠാനത്തിന്റെ പൂർണ ഫലത്തിനായി ഈ സമയത്ത് പൂജ ചെയ്യരുത് 

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് സൂര്യൻറ മാറ്റം ശുഭകരമായിരിക്കും. ഇവർക്ക് സാമ്പത്തിക വളർച്ചയം ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നു. പുതിയ ജോലി ചിങ്ങം രാശിക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിലും ലാഭം ഉണ്ടാവും.

Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കന്നി

കന്നിരാശിക്കാരുടെ സാമ്പത്തിക സ്ഥിതി സൂര്യൻറെ മാറ്റത്തിനിടയിൽ മാറും. ഇത് ഗുണകരമായ മാറ്റമായിരിക്കും. വിവിധ വശങ്ങളിൽ  നിങ്ങൾക്ക് പണം വന്ന് ചേരും. ജോലി സംബന്ധമായി നടത്തുന്ന യാത്രകൾ ഇവിടെ വിജയിക്കും. ജോലി സ്ഥലത്തെ എല്ലാ ജോലികളിലും മേലധികാരിയുടെ പിന്തുണയും ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News