Special Yoga: എല്ലാ പൗർണ്ണമിയും ഹിന്ദു മതത്തിൽ പ്രധാനമാണ് എങ്കിലും അതിൽ സവിശേഷമാണ് കാർത്തിക പൂർണിമ. ദേവുത്താനി ഏകാദശി കഴിഞ്ഞ് 4 ദിവസങ്ങൾക്ക് ശേഷം 4 മാസത്തെ യോഗനിദ്രയ്ക്ക് ശേഷം ശ്രീ ഹരി വിഷ്ണു ഉണർന്ന് വീണ്ടും പ്രപഞ്ചത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോഴാണ് കാർത്തിക പൂർണിമ വരുന്നത്. പുരാണ വിശ്വാസമനുസരിച്ച് കാർത്തിക പൂർണിമ ദിനത്തിലാണ് ദൈവങ്ങൾ ദീപാവലി ആഘോഷിക്കുന്നത് എന്നാണ് അതുകൊണ്ടുതന്നെ ഈ ദിവസം ഗംഗയിൽ കുളിച്ച് വിളക്ക് തെളിയിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വർഷം ദേവ് ദീപാവലി 2023 നവംബർ 26 ഞായറാഴ്ച അതായത് ഇന്നാണ് ആഘോഷിക്കുന്നത്. ദേവ് ദീപാവലി ദിനത്തിൽ വളരെ ശുഭകരമായ 3 യോഗങ്ങൾ രൂപപ്പെടുന്നു. രവിയോഗം, പരിഘായോഗം, ശിവയോഗം എന്നിവയാണ് ആ യോഗങ്ങൾ. ദേവ് ദീപാവലി ദിനത്തിൽ ഈ ശുഭകരമായ യോഗങ്ങളുടെ രൂപീകരണം ചില രാശിക്കാർക്ക് ദേവന്മാരുടെയും ദേവതകളുടെയും പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ജ്യോതിഷ പ്രകാരം ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമാകുമെന്ന് നോക്കാം...
Also Read: ശശ മഹാപുരുഷ രാജയോഗം..! ഈ രാശിക്കാർക്കിനി സുവർണ്ണകാലം
മേടം (Aries): മേട രാശിക്കാർക്ക് ദേവ് ദീപാവലി ദിനത്തിൽ ദൈവാനുഗ്രഹത്താൽ പ്രത്യേക പുരോഗതി കൈവരിക്കാൻ കഹ്‌സീയും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും ലാഭം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ പരിപാടികൾ നടക്കും. മതപരമായ യാത്ര പോകാണ് യോഗം. പ്രധാനപ്പെട്ട ചില ജോലികൾ പൂർത്തീകരിക്കുന്നതിൽ സന്തോഷം ഉണ്ടാകും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്കും ഇന്ന് അനുകൂല ദിവസമായിരിക്കും. നിങ്ങൾ സന്തോഷവാനായിരിക്കുകയും ദിവസം പൂർണ്ണമായി ആസ്വദിക്കുകയും ചെയ്യും. ജോലി നന്നായി നടക്കും. ചില പ്രധാന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ആരെങ്കിലുമായി പങ്കാളിത്ത ബിസിനസിൽ ഏർപ്പെടാൻ നിങ്ങൾ പദ്ധതിയിട്ടേക്കാം. കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
Also Read: തൃക്കാർത്തിക; ജന്മപാപങ്ങള്‍ കഴുകിക്കളയുന്ന കാര്‍ത്തിക പൂര്‍ണിമ
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും. ബിസിനസ്സിൽ വിജയം നേടാൻ കഴിയും. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുന്നത് ഒരു വലിയ ജോലി പൂർത്തിയാക്കാൻ സഹായിക്കും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങൾക്ക് വലിയ വിജയങ്ങൾ ലഭിച്ചേക്കാം. മുടങ്ങിക്കിടന്ന ഏത് സുപ്രധാന ജോലിയും വീണ്ടും തുടങ്ങാം. ജോലിസ്ഥലത്ത് ഒരു പങ്കാളിത്തം രൂപീകരിക്കാൻ സാധ്യതയുണ്ട്. ബഹുമാനം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...