Astro Tips: ഭാഗ്യം നിങ്ങൾക്ക് ഇല്ലെന്ന് തോന്നുന്നുണ്ടോ? ഇവയൊക്കെ ജീവിതത്തിൽ പാലിക്കണം

നിങ്ങളുടെ വീട്ടിൽ രാവിലെ ഭക്ഷണം തയ്യാറാക്കുമ്പോൾ ആദ്യം പശുവിനും നായയ്ക്കും എടുക്കണം (astro tips for luck)

Written by - Zee Malayalam News Desk | Last Updated : May 25, 2022, 05:07 PM IST
  • വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കുടികൊള്ളുന്നു.
  • പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതും ശുഭകരമായ കാര്യമാണ്
  • വ്യാഴത്തിന്റെ അനുഗ്രഹം ജീവിതത്തിൽ സന്തോഷം കൊണ്ടു വരും
Astro Tips: ഭാഗ്യം നിങ്ങൾക്ക് ഇല്ലെന്ന് തോന്നുന്നുണ്ടോ? ഇവയൊക്കെ ജീവിതത്തിൽ പാലിക്കണം

ഓരോ വ്യക്തിയുടെയു ജീവിതം സന്തോഷവും സമ്പത്തും നേടാനുള്ള ഓട്ടം കൂടിയാണ്. എന്നാൽ എത്ര കഠിനാധ്വാനം ചെയ്തിട്ടും പലർക്കും വിജയം കൈവരിക്കാനാകുന്നില്ല. ഇങ്ങനെ വരുമ്പോൾ ആ വ്യക്തി നിരാശനാകും. ഇത്തരം സാഹചര്യത്തിൽ ഭാഗ്യത്തിന്റെ പിന്തുണ ജവിതത്തിൽ കൂട്ടാനും നല്ല ഫലങ്ങൾ ലഭിക്കുന്നതിനും ജ്യോതിഷപ്രകാരം ചില ലളിതമായ കാര്യങ്ങൾ ചെയ്യാം.

1. ആദ്യം ഭക്ഷണം വീട്ടിൽ മൃഗങ്ങൾക്കും

നിങ്ങളുടെ വീട്ടിൽ രാവിലെ ഭക്ഷണം തയ്യാറാക്കുമ്പോൾ ആദ്യം പശുവിനും നായയ്ക്കും എടുക്കണം. ദിവസവും ഈ ജോലി ചെയ്യുന്നതിലൂടെ പിതൃദോഷം നീങ്ങുകയും ജോലികളിൽ വരുന്ന തടസ്സങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Also Read:  Vastu Tips: ഈ ദിവസം ചൂല്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം...!!

2. വ്യാഴാഴ്ച വ്രതം ഫലദായകം

വിദഗ്ധരുടെ അഭിപ്രായത്തിൽ, വ്യാഴത്തെ ജാതകത്തിൽ ഭാഗ്യത്തിൻറെ ഘടകമായി കണക്കാക്കുന്നു. വ്യാഴത്തിന്റെ ബലഹീനത മൂലം വ്യക്തി ജീവിതത്തിൽ  പല ജോലികളിലും നിരാശ അനുഭവിക്കേണ്ടി വരും. ഇതിനാൽ ഭാഗ്യം ശക്തിപ്പെടുത്തുന്നതിന്, എല്ലാ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കുകയും നേന്ത്ര വാഴയെ ആരാധിക്കുകയും ചെയ്യുക. വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കുടികൊള്ളുന്നു.

Also Read:  Garuda Purana: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ 5 ദുശ്ശീലങ്ങൾ ഉപേക്ഷിക്കണം

3. പക്ഷികൾക്ക് ഭക്ഷണം

ജ്യോതിഷ പ്രകാരം പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക, നിങ്ങളുടെ ദിനചര്യയിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്ന ജോലി ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഭാഗ്യം വീണ്ടും പ്രകാശിക്കും. എല്ലാ ദിവസവും രാവിലെ ഈശ്വരനെ പ്രാർഥിക്കുകയും പക്ഷികൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നത് വഴി നിങ്ങൾക്ക് ചുറ്റും പോസിറ്റീവ് എനർജിയുടെ ഉണ്ടാവുകയും എല്ലാ ജോലികളിലും മംഗളകരമായ ഫലങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News