Today's Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

ഇന്ന് 2024 ഓഗസ്റ്റ് 18 ഞായറാഴ്ച. ഈ ദിവസം നിങ്ങൾക്കെങ്ങനെ എന്ന് അറിയണ്ടേ? 12 രാശികളുടെയും ഇന്നത്തെ രാശിഫലം നോക്കാം.  

Written by - Zee Malayalam News Desk | Last Updated : Aug 18, 2024, 05:36 AM IST
  • മകരം രാശിക്കാർ ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും.
  • എല്ലാ വെല്ലുവിളികളെയും എളുപ്പത്തിൽ മറികടക്കും.
  • ഓഫീസിൽ കൂടുതൽ ജോലി ഉണ്ടാകും.
Today's Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങളുടെ ചലനത്തിൽ വരുന്ന മാറ്റങ്ങൾ വിവിധ രാശികളെ സ്വാധീനിക്കുന്നു. ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലർക്ക് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങളുണ്ടാകുന്നു. മറ്റ് ചിലർക്ക് ബുദ്ധിമുട്ടുകളും. ഓരോ രാശിക്കും ഇന്ന് എങ്ങനെയായിരിക്കും എന്ന് നോക്കാം. 

മേടം: മേടം രാശിക്കാർക്ക് ഇന്ന് ജോലിയിൽ വിജയമുണ്ടാകും. സഹോദരീസഹോദരന്മാർക്കൊപ്പം സന്തോഷകരമായ സമയം ചെലവഴിയ്ക്കും. അപകടസാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. വരുമാന സ്രോതസ്സുകൾ വർധിക്കും. ജീവിതപങ്കാളിയുമായും കുട്ടികളുമായും ചില വിഷയങ്ങളിൽ തർക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിനായി നടത്തുന്ന യാത്രകൾ ഫലപ്രദമായിരിക്കും.

ഇടവം: ഇടവം രാശിക്കാരായ ബിസിനസുകാർക്ക് ഇന്ന് ലാഭം കൊയ്യാനാകും. എന്നാൽ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ ഉണ്ടായിട്ടുള്ള പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. 

മിഥുനം: എറെക്കാലമായി മുടങ്ങിക്കിടന്ന ഇടപാടുകളിൽ ഇന്ന് ഒരു അന്തിമ തീരുമാനമുണ്ടാകും.പുതിയ വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. സഹോദരനുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കർക്കടകം: ലാഭത്തിനുള്ള പുതിയ അവസരങ്ങൾ വന്നുചേരും. അതുവഴി സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനും കഴിയും. ഇതിലൂടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കുറയും. വിവാഹിതരല്ലാത്തവർക്ക് ഇന്ന് നല്ല വിവാഹാലോചനകൾ വരും.പങ്കാളിയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ ശ്രദ്ധിക്കുക.

ചിങ്ങം: പുതിയ ജോലികൾ തുടങ്ങാൻ ശുഭകരമായ ദിവസമാണ് ഇന്ന്. ഓഫീസിൽ സഹപ്രവർത്തകരുടെ നിസ്സഹകരണം ഉണ്ടായെന്ന് വരാം. ശത്രുക്കൾ ഉപദ്രവിക്കാൻ പരമാവധി ശ്രമിക്കും. പങ്കാളിയെ സന്തോഷിപ്പിക്കാൻ സമ്മാനങ്ങൾ വാങ്ങി നൽകാം.

കന്നി: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം വാങ്ങിയ പണം തിരികെ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും. അവരെ സേവിക്കാനുള്ള അവസരവും ലഭിക്കും.

തുലാം: ഓഫീസ് ജോലിയുൾപ്പെടെയല്ലാം ഇന്ന് വളരെ വേ​ഗത്തിൽ പൂർത്തിയാക്കാനാകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്ക് മത്സര പരീക്ഷയിൽ വിജയം നേടാനാകും. ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. തൊഴിലിനായുള്ള ശ്രമം വിജയിക്കും. ബിസിനസുകാർക്ക് പുരോഗതിയുണ്ടാകും.

വൃശ്ചികം: ജോലിയിൽ മേലുദ്യോഗസ്ഥരുടെ സഹായം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ടുള്ള നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഡംബരങ്ങൾക്കായി കുറച്ച് പണം ചിലവഴിക്കും. വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്.

Also Read: Saturn Transit: ഇനി ജീവിതം രാജകീയം, ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ശനി സംക്രമണത്തോടെ നേട്ടം മാത്രം

 

ധനു: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് കുടുംബത്തിൽ മംഗളകരമായ ചില കാര്യങ്ങൾ ഉണ്ടായേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

മകരം: ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. എല്ലാ വെല്ലുവിളികളെയും എളുപ്പത്തിൽ മറികടക്കും. ഓഫീസിൽ കൂടുതൽ ജോലി ഉണ്ടാകും. 

കുംഭം: രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് നേട്ടമുണ്ടാകും. വ്യാപാരികൾക്ക് സാമ്പത്തിക നേട്ടത്തോടൊപ്പം വരുമാനം വർധിപ്പിക്കാനുള്ള അവസരവും ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. 

മീനം: വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും ഇന്ന്. ഇന്ന് ബിസിനസിൽ നിങ്ങളെടുക്കുന്ന റിസ്ക് ഭാവിയിൽ നിങ്ങൾക്ക് നേട്ടം നൽകും. ഒരു വീടോ കടയോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസമാണിന്ന്. 

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News