Shukra Margi 2023: ശുക്രൻ നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ വരുമാനം നാലിരട്ടി വർദ്ധിക്കും, നൽകും രാജകീയ ജീവിതം!

Shukra Margi 2023: സമ്പത്തിന്റെയും മഹത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രൻ ഇപ്പോൾ നേർരേഖയിൽ നീങ്ങാൻ തുടങ്ങി. ശുക്രന്റെ നേരിട്ടുള്ള ചലനം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Sep 8, 2023, 10:05 AM IST
  • ശുക്രൻ ഇപ്പോൾ നേർരേഖയിൽ നീങ്ങാൻ തുടങ്ങി
  • ശുക്രന്റെ നേരിട്ടുള്ള ചലനം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും
  • സെപ്റ്റംബർ 4 മുതൽ ശുക്രൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി
Shukra Margi 2023: ശുക്രൻ നേർരേഖയിലേക്ക്;  ഈ രാശിക്കാരുടെ വരുമാനം നാലിരട്ടി വർദ്ധിക്കും, നൽകും രാജകീയ ജീവിതം!

Venus Margi 2023: ജ്യോതിഷത്തിൽ, ശുക്രനെ സമ്പത്ത്, മഹത്വം, ആഡംബരം, ഐശ്വര്യം, ലക്ഷ്വറി, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു. ശുക്രൻ ഏതാനും മാസങ്ങൾ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. അടുത്തിടെ 2023 സെപ്റ്റംബർ 4 മുതൽ ശുക്രൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ശുക്രന്റെ ഈ സഞ്ചാരം ചില രാശിക്കാർക്ക് വൻ സമ്പത്ത് നൽകും. കർക്കടക രാശിയിലെ ശുക്രന്റെ നേരിട്ടുള്ള സഞ്ചാരം ഇത്തരക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതത്തിൽ സന്തോഷവും സൗകര്യങ്ങളും വർദ്ധിക്കുകയും ചെയ്യും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

Also Read: Budhaditya Rajyog: ഈ രാജയോഗത്തിലൂടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

കർക്കടകം (Cancer): ശുക്രൻ കർക്കടക രാശിയിലാണ് നേർരേഖയിൽ സഞ്ചരിക്കുന്നത്.  കർക്കടക രാശിക്കാർക്ക് ശുക്രന്റെ നേരിട്ടുള്ള ചലനം മൂലം ധാരാളം ഗുണം ലഭിക്കും. ഇവരുടെ  പദ്ധതികൾ വിജയിക്കും, ആത്മവിശ്വാസം വർദ്ധിക്കും. പുതിയ മിഖലയിൽ ഊർജ്ജത്താൽ നിറയും. സമ്പർക്കം വർദ്ധിക്കും, നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. ചെലവുകൾ വർദ്ധിക്കുമെങ്കിലും വരുമാനവും വർദ്ധിക്കും.

ചിങ്ങം (Leo): ശുക്രന്റെ നേരിട്ടുള്ള ചലനം ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകളുടെ ധൈര്യം ഉയർന്ന നിലയിലായിരിക്കും. വലിയ വലിയ തീരുമാനങ്ങൾ എടുക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനലാഭം ഉണ്ടാക്കും, ഒന്നിലധികം സ്രോതസ്സിൽ നിന്നും സമ്പാദിക്കാൻ അവസരം.  പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ഇണയുമായുള്ള ബന്ധം ശക്തമാകും.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

കന്നി (Virgo): ശുക്രന്റെ നേരിട്ടുള്ള ചലനം കന്നി രാശിക്കാർക്ക് വരുമാനത്തിന്റെ കാര്യത്തിൽ ശക്തമായ നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനത്തിലെ വർദ്ധനവ് എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. ബിസിനസുകാർക്ക് ഈ സമയം വളരെ നല്ലതാണ്. നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും. നിങ്ങളുടെ സംഭാഷണ ശൈലി മെച്ചപ്പെടുകയും ആളുകൾ നിങ്ങളിൽ മതിപ്പുളവാക്കുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News