Astro Predictions: പുതിയ വാരം ഓരോ നക്ഷത്രക്കാരും എന്തൊക്കെ ശ്രദ്ധിക്കണം?

December Weekly Astrology: എല്ലാ നക്ഷത്രക്കാരും പുതിയ വാരത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം, അറിഞ്ഞിരിക്കേണ്ടതെല്ലാം

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 06:05 PM IST
  • ഉത്തൃട്ടാതി നക്ഷത്രക്കാരുടെ വ്യക്തിസ്വാതന്ത്ര്യം ആഗ്രഹ സാഫല്യത്തിനു വഴിയൊരുക്കും
  • വാക്കും പ്രവൃത്തിയും രേവതി നക്ഷത്രക്കാർക്ക് ഫലപ്രദമാകും
  • ബഹുവിധ കാര്യങ്ങൾ പ്രവർത്തന തലത്തിൽ കൊണ്ടുവരും
Astro Predictions: പുതിയ വാരം ഓരോ നക്ഷത്രക്കാരും എന്തൊക്കെ ശ്രദ്ധിക്കണം?

അശ്വതി - അശ്വതി നക്ഷത്രക്കാർ പുതിയ വാരം സ്വയംപര്യാപ്തത ആർജിക്കും. നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ആളുകൾക്ക് ഉപകാരപ്രദമാകും. വയ്റ് സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധിക്കണം. പെട്ടെന്നുള്ള ഭക്ഷണക്രമീകരണങ്ങളാൽ ചില അപാകതകളുണ്ടാവും.  

ഭരണി - ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകുന്ന സമയമാണിത്. എല്ലാത്തരത്തിലുമുള്ള മുൻകോപം നിയന്ത്രിക്കാം. ഔദ്യോഗിക ചുമതല വർധിക്കും. കൂട്ട് സംരഭങ്ങൾ പ്രശ്നമായേക്കാം.സ്വന്തമായ പ്രവർത്തന മേഖലകൾക്കു തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്.

കാർത്തിക - കാർത്തിക നക്ഷത്രക്കാർ പുതിയ വാരം കൃത്യമായി മാതാപിതാക്കളുടെ ആഗ്രഹങ്ങൾ എല്ലാം സാധിപ്പിക്കും. ഇവർ ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കാനും ശ്രമിക്കും. നിലവിലെ വ്യവസ്ഥകൾ പാലിക്കും.

രോഹിണി - ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം രോഹിണി നക്ഷത്രക്കാർക്ക് പ്രതീക്ഷിക്കാം. ഇവർക്ക് കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. സ്വപ്ന സാക്ഷാത്ക്കാരത്താൽ ആത്മനിർവൃതിയുണ്ടാകുന്ന സമയം കൂടിയാണിത്.

മകയിരം – മകയിരം കാരുടെ പ്രവർത്തനങ്ങൾക്ക് എല്ലാത്തരത്തിലുമുള്ള പ്രോത്സാഹനം ലഭിക്കും. വ്യാപാര വിപണന മേഖലകളിൽ പലതരത്തിലും പുരോഗതിയുണ്ടാകും. പങ്കെടുക്കുന്ന കലാ–കായിക മത്സരങ്ങളിലും ഇവർ വിജയിക്കും.

തിരുവാതിര - തൊഴിൽ മേഖലയിൽ സാമ്പത്തികനേട്ടം കുറയുന്നതാണ് തിരുവാതിരക്കാരെ കാത്തിരിക്കുന്ന ഫലം. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമായി മാറും. നിങ്ങളുടെ കർക്കശബുദ്ധി ഒഴിവാക്കുന്നതാണ് നല്ലത്

പുണർതം - രേഖകളില്ലാതെ ഒരു തരത്തിലുള്ള പണമിടപാടും നടത്തരുതെന്ന് മാത്രമല്ല അതീവ ശ്രദ്ധയും ആവശ്യമാണ്. സഹപ്രവർത്തകരുടെ സഹായ സഹകരണം എല്ലാ തരത്തിലും ഇക്കാലത്ത് ഉണ്ടാകും. നിങ്ങളുടെ അഭിപ്രായ സമന്വയത്തിന് നല്ല പരിശ്രമം വേണ്ടിവരും.

പൂയം - പൂയം നക്ഷത്രക്കാർ കലാ–കായിക മത്സരങ്ങളിൽ എല്ലായ്പോഴും വിജയിക്കും.ആരോപണങ്ങളെ അതിജീവിക്കുവാൻ സാധിക്കും. തൊഴിൽ മേഖലകളിൽ സമ്മർദവും യാത്രാക്ലേശവും ഉണ്ടാകും. 

ആയില്യം - ആയില്യം നക്ഷത്രക്കാർക്ക് തങ്ങളുടെ പഠിച്ച വിദ്യ പ്രയോഗിക്കുവാൻ അവസരമുണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. ഇവർക്ക് ഉദ്യോഗത്തിൽ ചുമതലകൾ വർധിക്കും.

മകം– മകം നക്ഷത്രക്കാർക്ക് തങ്ങളുടെ ബാഹ്യപ്രേരണകളെ അതിജീവിക്കുവാൻ സാധിക്കും. അമിതമായ ആത്മവിശ്വാസം മകം നക്ഷത്രക്കാർ ഉപേക്ഷിക്കണം.

പൂരം - പൂരം നാളുകാർ എല്ലാത്തരത്തിലുമുള്ള വാഗ്വാദങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കണം. വിജയസാധ്യതകളെ വിലയിരുത്തി പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും.ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിക്കും. 

ഉത്രം - ഇത്ര നാളുകാർ ചെയ്യുന്ന തൊഴിൽമേഖലയിൽ സമ്മർദം എല്ലാത്തരത്തിലും വർധിക്കും. ഇവർക്ക് പൊതുപ്രവർത്തനങ്ങൾക്കു ജനപിന്തുണ ലഭിക്കുന്ന് സമയമാണിത്. വിദേശയാത്ര ആഗ്രഹം സഫലമാകും. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.

അത്തം - പ്രവർത്തന മേഖല വിപുലമാക്കുവാൻ വിദഗ്ധ നിർദേശം തേടും.ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും.

ചിത്തിര – ചിത്തിര നക്ഷത്രക്കാർ നടക്കുന്ന കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. നിങ്ങളുടെ പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. . പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും.

ചോതി – ആശയങ്ങളും ആഗ്രഹങ്ങളും ചോതി നക്ഷത്രക്കാർക്ക് ഇക്കാലയളവിൽ സഫലമാകും. സുഹൃത് സഹായത്താൽ പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കാനും സാധ്യതയുണ്ട്. ഏന്താണെങ്കിലും ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണും.

വിശാഖം – വിശാഖം നക്ഷത്രക്കാർ നിങ്ങളുടെ പണമിടപാടുകളിൽ വളരെ ശ്രദ്ധവേണം. തൊഴിൽപരമായ യാത്രകൾക്കും പ്രയത്നങ്ങൾക്കും ഫലം കുറയും.സഹപ്രവർത്തകരെ സഹായിക്കുവാൻ സന്നദ്ധനാകും.

അനിഴം - അശ്രദ്ധകൊണ്ട് അനിഴം നക്ഷത്രക്കാർക്ക് വീഴ്ചയ്ക്ക് സാധ്യതയുണ്ടാവാം. ഇവരുടെ വരവും ചെലവും തുല്യമായിരിക്കും. പലതരത്തിലും  ഔദ്യോഗികമായി ദൂരയാത്ര വേണ്ടിവരും.പരിശ്രമത്താൽ ആത്മനിർവൃതി കൈവരും.

തൃക്കേട്ട - മഹദ് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തൃക്കേട്ടക്കാർ തയാറാകും.പ്രയത്നങ്ങൾക്കു പൂർണതയുണ്ടാകും. വിദേശയാത്ര ആഗ്രഹം സഫലമാകും. 

മൂലം - വരവും ചെലവും തുല്യമായിരിക്കും.ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകും.അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതും മൂലം നക്ഷത്രക്കാർക്ക് സാധിക്കും.

പൂരാടം - നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് പൂരാടം നക്ഷത്രക്കാർക്ക് വ്യതിചലനം വന്നുചേരും. ജീവിതത്തിൽ ശുഭാപ്തി വിശ്വാസത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. പക്വതയോടു കൂടിയുള്ള സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

ഉത്രാടം - ആഗ്രഹ സാഫല്യത്താൽ ഉത്രാടം നക്ഷത്രക്കാർക്ക് ആത്മനിർവൃതിയുണ്ടാകും. നിങ്ങളുടെ വാക്കും പ്രവൃത്തിയും ഫലപ്രദമാകും. എല്ലാത്തരത്തിലുമുള്ള യാത്രാക്ലേശവും വർധിക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയം ഉണ്ടാകും.കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. 

തിരുവോണം – വരവും ചെലവും തുല്യമായിരിക്കും. തിരുവോണം നക്ഷത്രക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം സംജാതമാകും.

അവിട്ടം - പ്രവർത്തനരംഗം മെച്ചപ്പെടുകയും അവിട്ടം നക്ഷത്രക്കാരുടെ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുംകയും ചെയ്യും. നല്ല കാര്യങ്ങൾക്കു ജനപിന്തുണയും ഇക്കാലയളവിൽ ലഭിക്കും. അവിട്ടം നക്ഷത്രക്കാർ വ്യവസ്ഥകൾ പാലിക്കും.

ചതയം - വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് ചതയം നക്ഷത്രക്കാർ സാക്ഷിയാകും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.  സർവസ്വാതന്ത്ര്യത്തോടുകൂടി പുതിയ ഭരണസംവിധാനം ഏറ്റെടുക്കും.

പൂരുരുട്ടാതി - ബഹുവിധ കാര്യങ്ങൾ പ്രവർത്തന തലത്തിൽ കൊണ്ടുവരും. പൂരുരുട്ടാതിയിൽ ജനിച്ചവർ കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വ്രതാനുഷ്ഠാനങ്ങൾ അനുവർത്തിക്കുവാൻ തയാറാകും.

ഉത്തൃട്ടാതി - ശുഭാപ്തിവിശ്വാസം വർധിക്കും.ഉത്തൃട്ടാതി നക്ഷത്രക്കാരുടെ വ്യക്തിസ്വാതന്ത്ര്യം ആഗ്രഹ സാഫല്യത്തിനു വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിലും നിങ്ങൾ വിജയിക്കും.

രേവതി – വാക്കും പ്രവൃത്തിയും രേവതി നക്ഷത്രക്കാർക്ക് ഫലപ്രദമാകും.  വിജ്ഞാനപ്രദമായ ചർച്ചകൾ വിജയിക്കും. യാഥാർഥ്യത്തെ അനുസരിക്കുവാൻ നിങ്ങൾ തയ്യാറാകും.പുതിയ ഭരണസംവിധാനം അവലംബിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News