Toilet and Vastu: ടോയ്‌ലറ്റുമായി ബന്ധപ്പെട്ട ചെറിയ ഒരു തെറ്റ്, ദുരന്തങ്ങള്‍ മാറില്ല

Toilet and Vastu:  വീടിന്‍റെ വാസ്തു നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തും. ഒറ്റരാത്രികൊണ്ട് നിങ്ങളെ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കാൻ ഇതിന് കഴിയും. നേരെമറിച്ച്, വാസ്തു പ്രശ്നം ഉണ്ടെങ്കില്‍ പ്രശ്നങ്ങളുടെ നൂലാമാലകള്‍ പിന്നെ ആരംഭിക്കുകയായി.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 10:28 PM IST
  • വീട് പണിയുമ്പോൾ വാസ്തു പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ, കുഴപ്പങ്ങൾ ഒന്നിനുപുറകെ ഒന്നായി ആരംഭിച്ചു തുടങ്ങും. പ്രത്യേകിച്ച് ടോയ്‌ലറ്റുകൾ നിർമ്മിക്കുന്ന കാര്യത്തിൽ.
Toilet and Vastu: ടോയ്‌ലറ്റുമായി ബന്ധപ്പെട്ട ചെറിയ ഒരു തെറ്റ്, ദുരന്തങ്ങള്‍ മാറില്ല

 Toilet and Vastu: വീട് നിര്‍മ്മിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട പല കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വീടിന്‍റെ വാസ്തു. വീട് നിര്‍മ്മിക്കുമ്പോള്‍ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട പല പ്രധാന കാര്യങ്ങളും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ഒരു പക്ഷേ ജീവിതകാലം  മുഴുവന്‍ പശ്ചാത്തപിക്കേണ്ടതായി വരും.

Also Read:  Mahadhan Rajyoga: മഹാധന രാജയോഗം, ഈ രാശിക്കാര്‍ക്ക് അടുത്ത വർഷം വരെ വന്‍ സാമ്പത്തിക നേട്ടം

വീടിന്‍റെ നിര്‍മ്മാണം വാസ്തു പ്രകാരമല്ലെങ്കിൽ, വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാവും. ഇത് വീടിന്‍റെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കുകയും ആ വ്യക്തിക്ക് ജീവിതത്തില്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുകയും ചെയ്യുന്നു.  

Also Read:  Sun Transit 2023: സൂര്യന്‍ മിഥുന രാശിയില്‍, ഈ 3 രാശിക്കാര്‍ക്ക് ശുഭ സമയം, ഭാഗ്യം തെളിയും!  

വീട് പണിയുമ്പോൾ വാസ്തു പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ, കുഴപ്പങ്ങൾ ഒന്നിനുപുറകെ ഒന്നായി ആരംഭിച്ചു തുടങ്ങും. പ്രത്യേകിച്ച് ടോയ്‌ലറ്റുകൾ നിർമ്മിക്കുന്ന കാര്യത്തിൽ. വാസ്തു ശാസ്ത്ര വിദഗ്ധർ ഈ വിഷയത്തില്‍ എന്താണ് പറയുന്നത് എന്നറിയാം. 

Also Read:  Guru Chandal Rajyog: ഗുരു ചണ്ഡൽ രാജയോഗം, ഒക്ടോബർ 30 വരെ, ഈ 3 രാശിക്കാരുടെ ജീവിതത്തിൽ ദുരിതം
 
സ്വന്തമായി ഒരു വീട് പണിയുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. ഒരു വീട് പണിയുന്നതിൽ പണവും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ടെങ്കിൽ, മറ്റ് ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. അതാണ് വാസ്തു. കാരണം വീടിന്‍റെ വാസ്തു നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തും. ഒറ്റരാത്രികൊണ്ട് നിങ്ങളെ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കാൻ ഇതിന് കഴിയും. നേരെമറിച്ച്, വാസ്തു പ്രശ്നം ഉണ്ടെങ്കില്‍ പ്രശ്നങ്ങളുടെ നൂലാമാലകള്‍ പിന്നെ ആരംഭിക്കുകയായി.  

വീട് പണിയുമ്പോള്‍  പ്രത്യേകിച്ച് ടോയ്‌ലറ്റിന്‍റെ കാര്യത്തിൽ അതിന്‍റെ വാസ്തു പ്രത്യേകം ശ്രദ്ധിക്കണം. ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ വാസ്തു വിദഗ്ധരുടെ ഈ നിർദ്ദേശങ്ങൾ പാലിക്കണം.

ഏത് ദിശയിലാണ് ടോയ്‌ലറ്റ് നിർമ്മിക്കേണ്ടത്?

1. വീടിന്‍റെ ടോയ്‌ലറ്റ് ഒരിക്കലും വടക്ക് ദിശയിലാകരുതെന്ന് വാസ്തു ശാസ്ത്ര വിദഗ്ധർ പറഞ്ഞിട്ടുണ്ട്. കാരണം വടക്ക് ദിക്ക് സമ്പത്തിന്‍റെ ദേവനായ കുബേരന് സമര്‍പ്പിച്ചിരിയ്ക്കുന്നതിനാല്‍ ഇത് നല്ലതല്ല. വടക്ക് ദിശയിൽ ടോയ്‌ലറ്റ് നിർമ്മിക്കുമ്പോൾ കുബേർ ദേവന്‍ ദേഷ്യപ്പെടുകയും വീട്ടിൽ ദാരിദ്ര്യം കടന്നു കൂടുകയും ചെയ്യുന്നു. 

2. വടക്ക് ദിശയിൽ നിർമ്മിച്ച ശൗചാലയം രോഗങ്ങളുടെ ഉറവിടമാണ്. വീട്ടിലെ അംഗങ്ങൾക്ക് ക്ഷണനേരം കൊണ്ട് അസുഖം വരാൻ തുടങ്ങുന്നു. ശരിയായ ദിശയിൽ നിർമ്മിച്ച വീടിന്‍റെ ടോയ്‌ലറ്റ് പോസിറ്റീവ് എനർജി പകരുകയും പുരോഗതിയുടെ വഴി തുറക്കുകയും ചെയ്യുന്നു. ടോയ്‌ലറ്റിൽ നിന്ന് പടരുന്ന നെഗറ്റീവ് എനർജി വീട്ടുകാരെ മുഴുവൻ ഇരയാക്കുന്നുവെന്ന് ജ്യോതിഷികൾ പറയുന്നു.

3. നിങ്ങൾക്ക് വടക്ക് ദിശയിൽ ഒരു ടോയ്‌ലറ്റ് നിർമ്മിക്കണമെങ്കിൽ, അതിന് അല്പം മാറ്റം വരുത്തി വടക്ക്-പടിഞ്ഞാറ് ദിശയിൽ നിര്‍മ്മിക്കാം. അതിന്‍റെ ഭിത്തികളുടെ നിറം കറുപ്പ് ആയിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ടോയ്‌ലറ്റിൽ ഒരു പ്ലാസ്റ്റിക് മഗ് ഉണ്ടെങ്കില്‍ അതിന് പകരമായി ഒരു സ്റ്റീൽ മഗ് ഉപയോഗിക്കാം. ഇതുവഴി പല വാസ്തു ദോഷങ്ങളും  ഇല്ലാതാകുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News