ന്യൂഡൽഹി: SBI Customer Alert: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്ക് ഉപഭോക്താക്കളോട് സെപ്റ്റംബർ 30 ന് മുമ്പ് പാൻ-ആധാർ കാർഡ് (PAN-Aadhaar) ബന്ധിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഉപഭോക്താക്കൾ ഇത് ചെയ്തില്ലെങ്കിൽ ബാങ്കിംഗ് സേവനത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് ബാങ്ക് (SBI) അറിയിച്ചു. ഇതിനായി എസ്ബിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/p4FQJaqOf7
— State Bank of India (@TheOfficialSBI) July 16, 2021
Also Read: SBI New Rule: Minimum Balance, മെസേജ് ചാർജ്ജ് എന്നിവ സംബന്ധിച്ച് പുതിയ നിയമവുമായി SBI
സെപ്റ്റംബർ 30 വരെയാണ് അവസരം (Opportunity till 30th September)
SBI അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ 'ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളോട് അസൗകര്യങ്ങൾ ഒഴിവാക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനം ആസ്വദിക്കുന്നത് തുടരാനുമായി അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നുവെന്നും.
ഇതോടൊപ്പം, പാൻ ആധാറുമായി (Aadhaar Card) ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്നും ബാങ്ക് കുറിച്ചിട്ടുണ്ട്. പാനും ആധാറും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പാൻ നിഷ്‌ക്രിയമാവുകയും നിർദ്ദിഷ്ട ഇടപാടുകൾ നടത്താൻ പാൻ ഉപയോഗിക്കാനാകില്ലയെന്നും. പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 ആണെന്നും ബാങ്ക് ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
Also Read: PNB ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത! FD പലിശ നിരക്കിൽ മാറ്റങ്ങൾ, ശ്രദ്ധിക്കുക..
കൊറോണ വൈറസ് (Corona Virus) പകർച്ചവ്യാധി കണക്കിലെടുത്ത് കഴിഞ്ഞ മാസം, കേന്ദ്ര സർക്കാർ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. നേരത്തെ ഈ സമയപരിധി മാർച്ച് 31 ആയി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഇത് ജൂൺ 30 ആയി പരിഷ്കരിച്ചിരുന്നു.
പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം (How to link PAN-Aadhaar card)
1- ആദ്യം നിങ്ങൾ ആദായനികുതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക https://www.incometaxindiaefiling.gov.in/home
2- ഇവിടെ ഇടതുവശത്ത് Link Aadhaar എന്ന ഓപ്ഷൻ കാണാം, അതിൽ ക്ലിക്ക് ചെയ്യുക
3- ഒരു പുതിയ പേജ് തുറക്കും അവിടെ നിങ്ങൾ PAN, AADHAAR എന്നിവയും ആധാറിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ പേരും പൂരിപ്പിക്കേണ്ടതുണ്ട്.
4- നിങ്ങളുടെ ആധാർ കാർഡിൽ ജനന വർഷം മാത്രമാണുള്ളതെങ്കിൽ 'I have only year of birth in aadhaar card' എന്ന ബോക്സിൽ ടിക്ക് ചെയ്യുക
5- ക്യാപ്ച കോഡ് നൽകുക അല്ലെങ്കിൽ OTP യ്ക്ക് ടിക്ക് ചെയ്യുക
6- ലിങ്ക് ആധാറിന്റെ ബട്ടണിൽ ക്ലിക്ക് ചെയ്യുക, ഇതോടെ നിങ്ങളുടെ പാൻ-ആധാർ ലിങ്ക് ആയി.
Also Read: Ola Electric Scooter ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും; തീയതി പ്രഖ്യാപിച്ച് Ola CEO Bhavish Aggarwal
another way
- നിങ്ങൾക്ക് പാൻ, ആധാർ എന്നിവ SMS വഴിയും ലിങ്ക് ചെയ്യാം
- മൊബൈലിന്റെ മെസ്സേജ് ബോക്സിൽ കയറി UIDPAN<12-digit Aadhaar><10-digit PAN> ടൈപ്പ് ചെയ്യുക
- ഈ സന്ദേശം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...