ഫ്രീ അപ്ഡേറ്റ് ഇപ്പോൾ മാത്രം, 10 വർഷമായ ആധാറെങ്കിൽ എന്തായാലും മാറ്റം വേണം

ആധാറിലെ വിവരങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് ഐഡന്റിറ്റിയുടെ തെളിവും വിലാസത്തിന്റെ തെളിവും അപ്‌ലോഡ് ചെയ്യണം

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 11:30 AM IST
  • ആധാറിലെ വിവരങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് ഐഡന്റിറ്റിയുടെ തെളിവും വിലാസത്തിന്റെ തെളിവും അപ്‌ലോഡ് ചെയ്യണം
  • ഓൺലൈൻ ഡോക്യുമെന്റുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗജന്യ സേവനം 2023 സെപ്റ്റംബർ 14 വരെ
  • പത്ത് വർഷത്തിലധികമായി ആധാർ എടുത്തിട്ടുള്ളവരും അപ്ഡേറ്റ് ചെയ്യണം
ഫ്രീ അപ്ഡേറ്റ് ഇപ്പോൾ മാത്രം, 10 വർഷമായ ആധാറെങ്കിൽ എന്തായാലും മാറ്റം വേണം

ന്യൂഡൽഹി: ആധാർ ഉപഭോക്താക്കൾക്ക് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നതിന് ഇപ്പോൾ ഫീ ഇല്ല.എന്നാൽ കുറച്ച് നാളുകൾ കൂടിയെ ഇതുണ്ടാവു എന്ന് ശ്രദ്ധിക്കണം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ഓൺലൈൻ അപ്‌ഡേറ്റ് സേവനം കുറച്ച് മാസങ്ങളായി സൗജന്യമായി തുടരുകയാണ്.നിങ്ങൾക്ക് ജനനത്തീയതി അടക്കം എന്തും അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഇപ്പോഴാവാം.

ആധാറിലെ വിവരങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് ഐഡന്റിറ്റിയുടെ തെളിവും വിലാസത്തിന്റെ തെളിവും അപ്‌ലോഡ് ചെയ്യണം.പത്ത് വർഷത്തിലധികമായി ആധാർ എടുത്തിട്ടുള്ളവരും  ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തതുമായ ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രത്യേകിച്ചും ആവശ്യമാണ്.

അവസാന തീയ്യതി

അധികൃതർ പറയുന്നതനുസരിച്ച്, ഓൺലൈൻ ഡോക്യുമെന്റുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗജന്യ സേവനം 2023 സെപ്റ്റംബർ 14 വരെ തുടരും. UIDAI മാർച്ച് 15 മുതൽ ഓൺലൈൻ അപ്‌ഡേറ്റ് സേവനം സൗജന്യമാക്കിയിട്ടുണ്ട്.

ഓഫ്‌ലൈൻ അപ്‌ഡേറ്റിന് 50 രൂപ 

സൗജന്യ ഡോക്യുമെന്റുകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം myAadhaar പോർട്ടലിൽ മാത്രമേ ലഭ്യമാകൂ.ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ മുമ്പത്തെപ്പോലെ 50 രൂപ ഫീസ് ബാധകമായിരിക്കും.

ആധാറിൽ ജനനത്തീയതിയും പേര്-വിലാസവും എങ്ങനെ മാറ്റാം

1. ആധാർ നമ്പർ ഉപയോഗിച്ച് https://myaadhaar.uidai.gov.in/ ലേക്ക് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക.
'അപ്‌ഡേറ്റ് ഡോക്യുമെന്റ്' എന്നതിൽ ക്ലിക്ക് ചെയ്താൽ ആധാർ ഉപയോക്താവിന്റെ വിശദാംശങ്ങൾ ദൃശ്യമാകും.
2.  വിശദാംശങ്ങൾ പരിശോധിക്കുക, ശരിയാണെങ്കിൽ, അടുത്ത ഹൈപ്പർ-ലിങ്കിൽ ക്ലിക്കുചെയ്യുക.
3. ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റിന്റെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.
ഡോക്യുമെന്റുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് അതിന്റെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
4. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തതും സ്വീകാര്യവുമായ രേഖകളുടെ ലിസ്റ്റ് ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News