New Delhi: ഈ ആഴ്ച 5 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
സെപ്റ്റംബര്‍ 8 മുതലാണ് ബാങ്കുകള്‍ക്ക് അവധി. അതിനാല്‍ ഈ ആഴ്ച നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുന്പ്അവധിയാണോ എന്ന് പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കണം.
വാരാന്ത്യ അവധികളും പ്രാദേശിക അവധികളും അടുപ്പിച്ച് എത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം എന്ന് ബാങ്ക് മുന്നറിയിപ്പ് നല്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം എന്നും അറിയിപ്പില്‍ പറയുന്നു.
Also Read: Bank Holidays in September 2021 : ശനിയും ഞായറും ഒഴികെ സെപ്റ്റംബർ മാസത്തിൽ ഏഴ് ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും, ബാങ്ക് പ്രവർത്തിക്കാത്ത ആ ദിനങ്ങൾ ഇവയാണ്
ഇനി വരാന്‍പോകുന്ന പോകുന്ന ആഴ്ചയില്‍ ബാങ്കുകള്‍ക്ക് അവധി ദിനങ്ങള്‍ ഏറെയായതിനാല്‍ പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം...
അടുത്ത ബാങ്ക് അവധി ദിവസങ്ങള്‍ ഇവയാണ്... (Here the list of bank holidays falling this week. Check out the list)
8 സെപ്റ്റംബര്‍ : ശ്രീമന്ത ശങ്കരദേവയുടെ തിതി (അസം , ഗുവാഹട്ടി)
9 സെപ്റ്റംബർ : 9 തീജ് ഹരിതാലിക. തീജ് പ്രമാണിച്ച് ഗാങ്ടോക്ക് സർക്കിളിലെ ബാങ്കുകൾക്ക് അവധിയായിരിയ്ക്കും.
10 സെപ്റ്റംബര്‍ : ഗണേശ് ചതുർഥി . വിനായക് ചതുര്‍ഥി / വര സിദ്ധി വിനായക് വ്രതം. . അഹമ്മദബാദ്, ബെലാപുർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പുർ, പനാജി എന്നിവിടങ്ങളില്‍ അവധി.
11 സെപ്റ്റംബര്‍ : രണ്ടാം ശനി
12 സെപ്റ്റംബര്‍ : ഞായറാഴ്ച
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...