Bank Holidays in September 2021 : ശനിയും ഞായറും ഒഴികെ സെപ്റ്റംബ‍ർ മാസത്തിൽ ഏഴ് ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും, ബാങ്ക് പ്രവർത്തിക്കാത്ത ആ ദിനങ്ങൾ ഇവയാണ്

Bank Holidays പട്ടിക പുറത്ത് വിട്ടു. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ ഏഴ് പ്രവർത്ത ദിനങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുമെന്നാണ് RBI പുറത്ത് വിട്ട് അവധികളുടെ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 04:26 PM IST
  • ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ ഏഴ് പ്രവർത്ത ദിനങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുമെന്നാണ് RBI പുറത്ത് വിട്ട് അവധികളുടെ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്.
  • ഈ ദിനങ്ങളിൽ ബാങ്കുകൾ പ്രവർത്തി രഹിതമായിരിക്കും
  • സെപ്റ്റംബർ 11, 25 തിയതികൾ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയായിരുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
  • അതോടൊപ്പം 5,12,19,16 ദിവസങ്ങൾ ഞായറാഴ്ച പൊതു അവധി ദിവസങ്ങളായിരിക്കും.
Bank Holidays in September 2021 : ശനിയും ഞായറും ഒഴികെ സെപ്റ്റംബ‍ർ മാസത്തിൽ ഏഴ് ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും, ബാങ്ക് പ്രവർത്തിക്കാത്ത ആ ദിനങ്ങൾ ഇവയാണ്

New Delhi : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) സെപ്റ്റംബർ 2021ൽ (September 2021) ബാങ്കുകൾ പ്രവർത്തിക്കാത്ത ദിനങ്ങളുടെ (Bank Holidays) പട്ടിക പുറത്ത് വിട്ടു. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ ഏഴ് പ്രവർത്ത ദിനങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുമെന്നാണ് RBI പുറത്ത് വിട്ട് അവധികളുടെ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്. 

ഈ ദിനങ്ങളിൽ ബാങ്കുകൾ പ്രവർത്തി രഹിതമായിരിക്കും. അതേസമയം ഓൺലൈൻ വഴിയുള്ള പണമിടപാടുകൾക്ക് എല്ലാം യാതൊരു പ്രതിസന്ധിയില്ലാതെ നടക്കുമെന്നാണ് ബാങ്കുകൾ അറിയിക്കുന്നത്.

ALSO READ : PF-Aadhar Linking: പിഎഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തോ? ഇല്ലെങ്കിൽ ഇന്ന് തന്നെ ചെയ്യുക, നാളെ മുതൽ നിയമം മാറും

സെപ്റ്റംബർ 2021 ലെ ബാങ്ക് അവധി ദിനങ്ങൾ ഇവയാണ്

1. സെപ്റ്റംബർ 8 - അസമിൽ ബാങ്കുകൾ പ്രവർത്തിരഹിതമാകും. ശ്രീമന്ത ശങ്കരദേവയുടെ തിതി ദിനമാണ്.

2, സെപ്റ്റംബർ 9 - സിക്കിമിലെ തീജ് പ്രമാണിച്ച് ഗാങ്ടോക്ക് സർക്കിളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.

3. സെപ്റ്റംബർ 10 - വിനായക/ഗണേശ് ചതുർഥി പ്രമാണിച്ച് അഹമ്മദബാദ്, ബെലാപുർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പുർ, പനാജി

4. സെപ്റ്റംബർ 11 - ഗണേശ് ചതുർഥിയുടെ രണ്ടാം ദിനം പ്രമാണിച്ച് ഗോവയിലെ പാനജി സർക്കിളിൽ അവധിയായിരിക്കും.

5. സെപ്റ്റംബർ 17 - കർമ പൂജയെ തുടർന്ന് ജാർഖണ്ഡിലെ റാഞ്ചി സർക്കിളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

6, സെപ്റ്റംബർ 20 - ഇന്ദ്രജാത്രയെ തുടർന്ന് സിക്കിമിലെ ഗാങ്ടോക്ക് സർക്കിളിൽ അവധിയായിരിക്കും.

7. സെപ്റ്റംബർ 21 - ശ്രീനാരായണ ഗുരു സമാധിയെ തുടർന്ന് കേരളത്തിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

ALSO READ : UIDAI: പാൻ, ഇപിഎഫ്ഒ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തടസങ്ങളില്ലെന്ന് യുഐഡിഎഐ

ഇവ കൂടാതെ സെപ്റ്റംബർ 11, 25 തിയതികൾ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയായിരുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. അതോടൊപ്പം 5,12,19,16 ദിവസങ്ങൾ ഞായറാഴ്ച പൊതു അവധി ദിവസങ്ങളായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News