Bank Holidays December 2021: ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധി! തീയതികൾ അറിയാം

  ഡിസംബര്‍ മാസത്തില്‍  16 ദിവസം  ബാങ്കുകൾക്ക് അവധിയായിരിയ്ക്കും. ബാങ്കുമായി ബന്ധപ്പെട്ട പ്രധാന ജോലികള്‍ക്കായി പുറപ്പെടും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 12:54 PM IST
  • ഡിസംബര്‍ മാസത്തില്‍ 16 ദിവസം ബാങ്കുകൾക്ക് അവധിയായിരിയ്ക്കും
  • ഈ മാസത്തെ ചില അവധികൾ തുടർച്ചയായിട്ടുള്ളതായതിനാല്‍ പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്തേണ്ടവര്‍ ശ്രദ്ധിക്കുക.
Bank Holidays December 2021: ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധി! തീയതികൾ അറിയാം

Bank Holidays In December 2021:  ഡിസംബര്‍ മാസത്തില്‍  16 ദിവസം  ബാങ്കുകൾക്ക് അവധിയായിരിയ്ക്കും. ബാങ്കുമായി ബന്ധപ്പെട്ട പ്രധാന ജോലികള്‍ക്കായി പുറപ്പെടും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഈ മാസത്തെ  ചില അവധികൾ തുടർച്ചയായിട്ടുള്ളതായതിനാല്‍  പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്തേണ്ടവര്‍  ശ്രദ്ധിക്കുക.  ഏതൊക്കെ ദിവസമാണ് അവധിയെന്നും (Bank Holidays)  അവ നിങ്ങളെ ബാധിക്കുമോ എന്നും നോക്കാം.  

ബാങ്ക് പ്രവര്‍ത്തിക്കില്ല എങ്കിലും  ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല എന്ന്   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. 

ഡിസംബറിലെ 16 ബാങ്ക് അവധി ദിവസങ്ങളില്‍   4 എണ്ണം ഞായറാഴ്ചയാണ്.  ഈ 16 ദിവസത്തെ അവധികള്‍  ല്ല സംസ്ഥാന ങ്ങളെയും ബാധിക്കില്ല.  ചില അവധികൾ പ്രാദേശികമായതിനാൽ അത് അതാത് മേഖലകളെ മാത്രമേ ബാധിക്കൂ.  ഉദാഹരണത്തിന്, ഗോവയിലെ സെന്‍റ്   ഫ്രാൻസിസ് സേവ്യറിന്‍റെ  പെരുന്നാളിന് ബാങ്ക് ശാഖകൾ അടച്ചിരിക്കാം, എന്നാൽ ഹിമാചൽ പ്രദേശിലെ അതേ ഉത്സവത്തിന് അടച്ചിട്ടുണ്ടാകില്ല.

Also Read: Bank Holidays In December: ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധി! ലിസ്റ്റ് പരിശോധിക്കുക

RBI നല്‍കുന്ന  ബാങ്ക് അവധികള്‍  (RBI released list)

RBI യുടെ  മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു മാസത്തിൽ ഞായറാഴ്ചകൾക്ക് പുറമെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.

2021 ഡിസംബറിലെ ബാങ്ക് അവധികൾ ചുവടെ (Bank holidays in December 2021)

ഡിസംബർ 3 - ഫീസ്റ്റ് ഓഫ് സെന്റ് ഫ്രാൻസിസ് സേവ്യർ (Kanakadasa Jayanthi/Feast of St. Francis Xavier) (പനാജിയിൽ ബാങ്കുകൾക്ക് അവധി) 

ഡിസംബർ 5 - ഞായർ (പ്രതിവാര അവധി)

11 ഡിസംബർ - ശനിയാഴ്ച (മാസത്തിലെ രണ്ടാം ശനിയാഴ്ച)

ഡിസംബർ 12 - ഞായർ (പ്രതിവാര അവധി)

ഡിസംബർ 18 - യു സോ സോ താമിന്റെ ചരമവാർഷികം (Death Anniversary of You So So Tham) (ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി) 

ഡിസംബർ 19 - ഞായർ (പ്രതിവാര അവധി)

ഡിസംബർ 24 - ക്രിസ്മസ് ഫെസ്റ്റിവൽ (banks closed in Aizawl)

25 ഡിസംബർ - ക്രിസ്മസ് (ബംഗളൂരുവും ഭുവനേശ്വറും ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾക്ക് അവധി) ഒപ്പം മാസത്തിലെ നാലാമത്തെ ശനിയാഴ്ചയും

ഡിസംബർ 26 - ഞായർ (പ്രതിവാര അവധി)

ഡിസംബർ 27 - ക്രിസ്മസ് ആഘോഷം (Aizawlൽ ബാങ്ക് അവധി)

ഡിസംബർ 30 - യു കിയാങ് നോങ്ബാഹ് (Yu Kiang Nongba) (ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി) 

ഡിസംബർ 31 - പുതുവത്സര സായാഹ്നം (Aizawl ൽ ബാങ്കുകൾക്ക് അവധി) 

സംസ്ഥാന പ്രഖ്യാപിത അവധികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിൽ മേല്‍ സൂചിപ്പിച്ച ദിവസങ്ങളിലെ അവധികൾ പ്രബല്യത്തിലായിരിയ്ക്കും.  എന്നാല്‍,  ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള  ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News