Bank Holidays 2021 December: ശ്രദ്ധിക്കുക... ഡിസംബറിൽ ഇന്നു മുതൽ 6 ദിവസം ബാങ്കുകൾക്ക് അവധി!

Bank Holidays in December 2021: ഡിസംബർ മാസത്തിൽ മൊത്തം 16 ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്.  ഇതിൽ പല അവധി ദിനങ്ങളും തുടർച്ചയായി വരുന്നതാണ്. ഈ സാഹചര്യത്തിൽ ഇന്ന് മുതൽ അതായത് ഡിസംബർ 24 മുതൽ 6 ദിവസത്തേക്ക് ബാങ്കുകൾക്ക് തുടർച്ചയായ അവധിയാണ്.   

Written by - Ajitha Kumari | Last Updated : Dec 24, 2021, 11:37 AM IST
  • ഡിസംബറിൽ മൊത്തം 16 ദിവസം ബാങ്കുകൾക്ക് അവധിയാണ്
  • പ്രധാനപ്പെട്ട ജോലി ചെയ്യുന്നതിന് മുമ്പ് ആർബിഐയുടെ ഹോളിഡേ ലിസ്റ്റ് പരിശോധിക്കുക
  • ഇന്ന് മുതൽ ബാങ്കുകൾക്ക് ആറ് ദിവസം അവധിയായിരിക്കും
Bank Holidays 2021 December: ശ്രദ്ധിക്കുക... ഡിസംബറിൽ ഇന്നു മുതൽ 6 ദിവസം ബാങ്കുകൾക്ക് അവധി!

Bank Holidays In December 2021:  വർഷത്തിലെ അവസാന മാസമായ ഡിസംബർ അവസാനിക്കാൻ ഇനി 8 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.  ഇതിനിടയിൽ ബാങ്കുമായി ബന്ധപ്പെട്ട നിരവധി കര്യങ്ങളുണ്ട് അത് ഈ മാസം അവസാനത്തോടെ തീർപ്പാക്കേണ്ടതായിട്ടുണ്ട്.

ഈ മാസം ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പോകുകയാണെങ്കിൽ പെട്ടെന്നുതന്നെ നടത്തിക്കൊള്ളണം.  കാരണം ആർബിഐ പുറത്തിറക്കിയ അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച്, ഇന്ന് മുതൽ 6 ദിവസത്തേക്ക് ബാങ്കിന് അവധിയാണ്. എന്നിരുന്നാലും ഈ അവധി ദിവസങ്ങളിൽ പലതും പ്രാദേശികമാണ്. 

Also Read: Bank Holidays December 2021: ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധി! തീയതികൾ അറിയാം

ഡിസംബറിലെ 16 അവധി ദിനങ്ങളിൽ 4 അവധികൾ ഞായറാഴ്ചയാണ്. രണ്ടെണ്ണം ആദ്യത്തെയും നാലാമത്തെയും ശനിയാഴ്ചയും.  കൂടാതെ ഡിസംബറിൽ ഇന്നു മുതൽ 6 ദിവസം ബാങ്കിന് അവധിയായിരിക്കും.  ഏതൊക്കെ ദിനമാണ് അവധിയെന്ന് നോക്കാം...

ഡിസംബർ 24 - ക്രിസ്മസ് ഫെസ്റ്റിവൽ 
25 ഡിസംബർ - ക്രിസ്തുമസ് (ബെംഗളൂരുവും ഭുവനേശ്വറും ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾക്ക് അവധി), മാസത്തിലെ നാലാം ശനിയാഴ്ച
ഡിസംബർ 26 - ഞായർ (പ്രതിവാര അവധി)

Also Read: IPL 2022 Mega Auction: ഈ കളിക്കാരെ വാങ്ങുവാൻ ആളില്ലാതാകുമോ? 

ഡിസംബർ 27 - ക്രിസ്മസ് ആഘോഷം (ഐസ്വാളിൽ ബാങ്കുകൾ അടച്ചു)
ഡിസംബർ 30 - യു കിയാങ് നോങ്ബാഹ് (Yu Kiang Nongba) (ഷില്ലോങ്ങിൽ ബാങ്കുകൾ അടച്ചു)
ഡിസംബർ 31 - പുതുവത്സര സായാഹ്നം (Aizawl ൽ ബാങ്കുകൾ അടച്ചിരിക്കുന്നു)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News