7th pay commission: സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 27,000 വർധിപ്പിക്കും!

7th pay commission: 2023 ജൂലൈയിലെ എഐസിപിഐ സൂചികയുടെ ഡാറ്റ പുറത്തുവന്നിട്ടുണ്ട്. അതിൽ നിന്നും ഇത്തവണയും സർക്കാർ ജീവനക്കാരുടെ ശമ്പളം 4 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Sep 2, 2023, 11:52 PM IST
  • സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 27,000 വർധിക്കും
  • 2023 ജൂലൈയിലെ എഐസിപിഐ സൂചികയുടെ ഡാറ്റ പുറത്തുവന്നിട്ടുണ്ട്
  • ഇത്തവണയും സർക്കാർ ജീവനക്കാരുടെ ശമ്പളം 4 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്
7th pay commission: സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ  ജീവനക്കാരുടെ ശമ്പളം 27,000 വർധിപ്പിക്കും!

7th pay commission update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central government employees) ഉടൻ തന്നെ ഒരു വലിയ വാർത്ത ലഭിക്കും.  അതായത് സർക്കാർ ജീവനക്കാരുടെ ശമ്പളം ഉടൻ വർധിപ്പിക്കാൻ (Salary hike) പോകുന്നുവെന്നർത്ഥം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സെപ്തംബർ മാസത്തിൽ സർക്കാർ ക്ഷാമബത്ത (DA Hike) വർദ്ധിപ്പിക്കുമെന്നാണ് സൂചന. ഈ മാസം ആദ്യം തന്നെ പുതിയ കണക്കുകൾ പുറത്തു വന്നിട്ടുണ്ട്.  അതിന് ശേഷം വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാർ ക്ഷാമബത്ത 4 ശതമാനം വർദ്ധിപ്പിച്ചേക്കുമെന്നാണ്. 2023 ജൂലൈയിലെ AICPI സൂചികയുടെ ഡാറ്റ പുറത്തുവന്നിട്ടുണ്ട്.

Also Read: 7th Pay Commission : ഡിഎ പൂജ്യമാകും; അടുത്ത രണ്ട് ക്ഷാമബത്ത വർധനവോടെ സംഭവിക്കാൻ പോകുന്നത്...

4 ശതമാനം വർധനവുണ്ടാകും

Zee Business  റിപ്പോർട്ട് പ്രകാരം കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2023 ജനുവരി മുതൽ ജീവനക്കാർക്ക് 42 ശതമാനം നിരക്കിൽ DA ലഭിക്കുന്നുണ്ട്. ഇനി DA 4 ശതമാനം കൂടി വാദിക്കുമ്പോൾ വർദ്ധിക്കുമ്പോൾ ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ 46 ശതമാനമായി ഉയരും.

AICPI സൂചികയിൽ നിന്നുള്ള വിവരങ്ങൾ (Information from AICPI index)

സെപ്റ്റംബറിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് മാധ്യമ റിപ്പോർട്ട്.  AICPI സൂചിക അനുസരിച്ച്, 2023 ജൂണിൽ മൊത്തം ക്ഷാമബത്ത 46.24 ശതമാനത്തിലെത്തിയിട്ടുണ്ട്. അത് സർക്കാർ കണക്കിൽ 46 ശതമാനമായി സ്ഥിരപ്പെടുത്തും.

Also Read: റേഷൻ കാർഡ് ഉടമകൾക്കിതാ അടിപൊളി സമ്മാനം, സിലിണ്ടർ ലഭിക്കും വെറും 428 രൂപയ്ക്ക്!

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല (No official announcement)

2023 ജനുവരി മുതൽ 2023 ജൂൺ വരെയുള്ള AICPI സൂചികയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരമനുസരിച്ച് ഇത്തവണയും ജീവനക്കാരുടെ ഡിഎയിൽ 4 ശതമാനം വർധനവുണ്ടായേക്കുമെന്നാണ്. എങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.  ക്ഷാമബത്ത വർധിപ്പിക്കാനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ഉടൻ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

7th Pay Commission അനുസരിച്ച് നിങ്ങളുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ, വാർഷിക ശമ്പളത്തിൽ എത്ര വർദ്ധനവുണ്ടാകുമെന്നറിയാം

>> അടിസ്ഥാന ശമ്പളം - പ്രതിമാസം 18,000 രൂപ
>> പുതിയ ഡിയർനസ് അലവൻസ് - പ്രതിമാസം 8280 രൂപ (46 ശതമാനം)
>> നിലവിലെ DA - പ്രതിമാസം 7560 രൂപ (42%)
>> വർധിച്ചത് - 8280-7560 - പ്രതിമാസം 720 രൂപ
>> വാർഷിക ശമ്പള വർദ്ധനവ് - 720X12 - 8640 രൂപ

Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ

7th Pay Commission അനുസരിച്ച് നിങ്ങളുടെ അടിസ്ഥാന ശമ്പളം 56,900 ആണെങ്കിൽ നിങ്ങളുടെ പ്രതിമാസ, വാർഷിക ശമ്പളം?

>> അടിസ്ഥാന ശമ്പളം - പ്രതിമാസം 56,900 രൂപ
>> പുതിയ ഡിയർനസ് അലവൻസ് - പ്രതിമാസം 26,174 രൂപ (46 ശതമാനം)
>> നിലവിലെ ഡിഎ - പ്രതിമാസം 23,898 രൂപ (42 ശതമാനം)
>> എത്ര വർധിച്ചു - 26,174-23,898 - പ്രതിമാസം 2276 രൂപ
>> വാർഷിക ശമ്പളത്തിൽ വർദ്ധനവ് - 2276X12 - 27312 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി
 

Trending News