Surya Rashi Parivartan: സൂര്യൻ കന്നി രാശിയിലേക്ക്; വരുന്ന 30 ദിവസം ഈ 5 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

Surya Gochar 2023: സൂര്യൻ 2 ദിവസത്തിന് ശേഷം തന്റെ രാശി മാറും. ശേഷം ഒരു മാസം കന്നിരാശിയിൽ സഞ്ചരിക്കും. ഈ 30 ദിവസങ്ങൾ 5 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാകും.

Sun Transit: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ആത്മാവിന്റെയും ജീവന്റെയും ഊര്‍ജത്തിന്റെയും ഏക ഉറവിടമായിട്ടാണ് സൂര്യനെ കണക്കാക്കുന്നതും.

1 /7

സൂര്യൻ രണ്ടു ദിവസത്തിനകം അതായത് സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 01:42 ന് കന്നി രാശിയില്‍ പ്രവേശിക്കും.  ഇത് ഒരുമാസം ഇവിടെ തുടരും.  ഇതുപ്രകാരം ഒക്ടോബര്‍ 18 വരെ സൂര്യന്‍ കന്നി രാശിയില്‍ തുടരുരും ശേഷം തുലാം രാശിയില്‍ പ്രവേശിക്കും. മൊത്തം രാശിചക്രം പൂര്‍ത്തിയാക്കാന്‍ സൂര്യന് ഒരു വര്‍ഷത്തെ സമയമെടുക്കും

2 /7

സൂര്യന്‍ കന്നി രാശിയില്‍ എത്തുന്നതോടെ പല രാശിക്കാര്‍ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകും. സൂര്യന്റെ സംക്രമണത്തോടെ ഈ 5 രാശിക്കാരുടെ ജീവിതത്തില്‍ സുവർണ്ണ നേട്ടങ്ങൾ ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികള്‍ എന്നറിയാം...  

3 /7

മേടം (Aries): മേട രാശിക്കാര്‍ക്ക് കന്നി രാശിയിലേക്കുള്ള സൂര്യന്റെ ഈ സംക്രമണം വൻ ഗുണങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കള്‍ പരാജയപ്പെടും, ആരോഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും, കോടതി വ്യവഹാരങ്ങളില്‍ വിജയം ലഭിക്കും, കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും, ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും, വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടും, വിവിധ സ്രോതസ്സുകളിലൂടെ പണം ലഭിക്കും, ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടാകും. 

4 /7

കര്‍ക്കടകം (Cancer): കന്നി രാശിയില്‍ സൂര്യന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ സംക്രമണ സമയത്ത് കര്‍ക്കടക രാശിക്കാരുടെ ധൈര്യം വര്‍ദ്ധിക്കും. ബിസിനസ്സില്‍ വിജയം ലഭിക്കും, ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത,  സൂര്യന്റെ കൃപയാല്‍ ഈ കാലയളവില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും, വിദേശ യാത്രയ്ക്ക് സാധ്യത, സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും.

5 /7

ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. അത്തരമൊരു സാഹചര്യത്തില്‍ സൂര്യ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഗുണം നൽകും. ഒക്ടോബര്‍ 18 വരെ സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് ഭാഗ്യവർഷമായിരിക്കും.  കിട്ടാതിരുന്ന പണം തിരിച്ചുകിട്ടാന്‍ സാധ്യത, സന്തോഷത്തിലും ഐശ്വര്യത്തിലും വര്‍ദ്ധനവുണ്ടാകും, ജോലിസ്ഥലത്തും ഈ സമയം നല്ലതായിരിക്കും. ജോലികാലിൽ പൂർണ്ണ വിജയം നേടാനാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ഈ സമയമുണ്ടാകും. 

6 /7

വൃശ്ചികം (Scorpio) കന്നി രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്കും നല്ല ഫലങ്ങൾ നൽകും.  സെപ്റ്റംബര്‍ 17 ന് സൂര്യന്‍ ഈ രാശിയുടെ ലാഭ ഭവനത്തിലേക്ക് പ്രവേശിക്കും.ഇതിലൂടെ നിങ്ങൾക്ക് ഈ കാലയളവില്‍ ജോലിയിലും ബിസിനസ്സിലും വലിയ ലാഭം ലഭിക്കും. ഇതോടൊപ്പം ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും സൂര്യന്റെ കൃപയുണ്ടാകും.  ഈ സമയത്ത് തൊഴില്‍ രംഗത്ത് പുരോഗതി, സര്‍ക്കാര്‍ ഇടപാടുകളിലും ബിസിനസിലും നേട്ടം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.

7 /7

മകരം (Capricorn): സെപ്റ്റംബര്‍ 17 ന് മകരം രാശിക്കാരുടെ ഭാഗ്യ ഗൃഹത്തിലാണ് സൂര്യന്റെ പ്രവേശനം. അത്തരമൊരു സാഹചര്യത്തില്‍ ഈ കാലയളവില്‍ നിങ്ങളുടെ ഭാഗ്യം ശക്തമായി തുടരും. ഭാഗ്യം വര്‍ദ്ധിക്കുന്നതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇതുകൂടാതെ ഈ ഗൃഹത്തില്‍ സൂര്യന്റെ സാന്നിധ്യം മകരം രാശിക്കാരുടെ വീര്യം വര്‍ദ്ധിപ്പിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യത, ഈ കാലയളവില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും, വസ്തുവകകൾ വാങ്ങാൻ യോഗം. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola