കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമ വാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ സാക്ഷിവിസ്താരം ഉൾപ്പെടെ പൂർത്തിയാക്കി കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അന്തിമവാദം തുറന്ന കോടതിയിൽ കേൾക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെയെന്ന് വ്യക്തമാക്കിയാണ് അതിജീവിത ഹർജി സമർപ്പിച്ചത്.
ALSO READ: ചോദ്യ പേപ്പർ ചോർച്ച കേസ്; മുൻകൂർ ജാമ്യം തേടി എംഎസ് സൊല്യൂഷ്യൻസ് സിഇഒ ഷുഹൈബ്
ഇതുവരെയുള്ള വിചാരണ നടപടികൾ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. വിചാരണയുടെ അന്തിമഘട്ടത്തിലുള്ള വാദങ്ങളിലെ കാര്യങ്ങൾ പൊതുജനങ്ങൾ അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. 2017 ഫെബ്രുവരി 17ന് ആണ് തൃശൂരിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്.
പ്രതികൾ ഇതിന്റെ ദൃശ്യങ്ങളും പകർത്തി. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികളായത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. 2019ൽ ആണ് കേസിന്റെ വിചാരണകൾ ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നുവെന്നതുൾപ്പെടെ നിരവധി വിവാദങ്ങളും ഈ സമയം ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.