Update on Rs 2000 Note Exchange: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി RBI

RBI പുറത്തുവിട്ട പ്രസ്താവന അനുസരിച്ച് ഒക്‌ടോബർ 7, 2023 വരെ ബാങ്കുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുകയോ  നിക്ഷേപിക്കുകയോ ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 06:32 PM IST
  • RBI പുറത്തുവിട്ട പ്രസ്താവന അനുസരിച്ച് ഒക്‌ടോബർ 7, 2023 വരെ ബാങ്കുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം
Update on Rs 2000 Note Exchange: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി RBI

Rs 2000 Notes Exchange Deadline: 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനുമുള്ള സമയപരിധി സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാഹചര്യത്തിലാണ് RBI സമയപരിധി നീട്ടിയത്.

Also Read:  October 2023 Horoscope: ഒക്ടോബർ മാസം ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! അടിപൊളി സമയം 
 
RBI പുറത്തുവിട്ട പ്രസ്താവന അനുസരിച്ച് ഒക്‌ടോബർ 7, 2023 വരെ ബാങ്കുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുകയോ  നിക്ഷേപിക്കുകയോ ചെയ്യാം. കൂടാതെ, ഒക്ടോബർ 7 ന് ശേഷവും 2000 രൂപ നോട്ടുകൾ നിയമാനുസൃതമായി തുടരും, എന്നാൽ ആർബിഐ ഓഫീസുകളിൽ മാത്രമേ ഇത് മാറ്റാനാകൂ, ബാങ്ക് ശാഖകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയില്ലെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

Also Read:  Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം 
 
RBI പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2000 രൂപ നോട്ടുകളുടെ ഏകദേശം 96%  ബാങ്കുകളില്‍ തിരിച്ചെത്തി. 3.42 ലക്ഷം കോടിയുടെ രണ്ടായിരം രൂപ നോട്ടുകളാണ് ബാങ്കില്‍ തിരിച്ചെത്തിയത്‌.  അതായത്, ഈ തുകയുടെ നോട്ടുകള്‍ ഉപയോക്താക്കള്‍ ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്, റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചു.

 രാജ്യത്ത് പ്രചാരത്തിലിരുന്ന ഏറ്റവും വലിയ കറന്‍സിയായ 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായും ഈ നോട്ടുകള്‍ പ്രചാരത്തിലുണ്ടാകില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. കൈവശമുള്ള 2000 നോട്ടുകൾ മാറ്റിയെടുക്കാനും അക്കൗണ്ടില്‍ നിക്ഷേപിക്കാനുമായി 2023 മെയ് 23 മുതൽ 2023 സെപ്റ്റംബർ 30 വരെ സമയവും RBI നല്‍കിയിരുന്നു. ആ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് RBI സമയപരിധി  നീട്ടിയത്. 

RBI നീട്ടിയ സമയപരിധിയായ ഒക്ടോബര്‍ 7 ന് ശേഷവും നോട്ടുകള്‍ മാറാന്‍ അവസരമുണ്ട്. അതായത്, ഈ തീയതിക്ക് ശേഷം ആളുകൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ ബാങ്കിൽ നിന്ന് മാറ്റി വാങ്ങാനോ കഴിയില്ല. എന്നാല്‍, ആർബിഐയിലൂടെ നേരിട്ട് ആളുകൾക്ക് 2000 രൂപ നോട്ടുകൾ മാറ്റാൻ കഴിയും. എന്നാല്‍, നോട്ടുകള്‍ മാറ്റുമ്പോള്‍ RBI യ്ക്ക് വിശദീകരണം നല്‍കേണ്ടി വരും 
 
2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്‍റെ ലക്ഷ്യം കൈവരിച്ചതിനാലാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് RBI അറിയിയ്ക്കുന്നത്.  രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ സമയത്താണ് RBI 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. 
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News