Diesel Petrol Prices Hike: 137 ദിവസത്തിന് ശേഷം ഇന്ധന വില വർധിച്ചു, വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ!

Diesel petrol prices hike: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ഡീസൽ-പെട്രോൾ വില വർധിച്ചു.  അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഇന്ധന വിലയാണ് ഇന്ന് മുതൽ കൂടിയിരിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Mar 22, 2022, 10:14 AM IST
  • പെട്രോൾ, ഡീസൽ വില കൂട്ടി
  • ഡൽഹിയിൽ രണ്ടിനും ലിറ്ററിന് 80 പൈസ വീതമാണ് കൂടിയത്
  • പുതിയ നിരക്ക് ഇന്ന് രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ
Diesel Petrol Prices Hike: 137 ദിവസത്തിന് ശേഷം ഇന്ധന വില വർധിച്ചു, വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ!

Diesel petrol prices hike: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില (Fuel Price Hiked) കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഇന്ധന വിലയാണ് ഇന്ന് മുതൽ കൂടിയിരിക്കുന്നത്.  

ഇതോടെ പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് വർധിച്ചത്.  തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില (Fuel Price Hiked) വർധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ധന വിലയിലെ വർധനവ് ഇന്ന് രാവിലെ ആറുമണി മുതലാണ് പ്രാബല്യത്തിൽ വന്നത്. 

Also Read: Petrol, Diesel Price On March 21: ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു, രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുമോ?

ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നിട്ടും ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോഴിതാ അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ക്രൂഡ് ഓയിലിന് കടന്നത്.  അതായത് ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. 

റഷ്യ-യുക്രൈൻ സംഘർഷം ആഗോള എന്ന വിപണിയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് അവസാനമായി ഇന്ധന വില വർധിച്ചത് 2021 നവംബറിലായിരുന്നു. കൊച്ചിയിലെ പെട്രോൾ വില 104.31 ആയിരുന്നത് ഇന്ന് മുതൽ 87 പൈസ വർധിച്ച് 105.18 ൽ എത്തിയിട്ടുണ്ട്. അതുപോലെ ഡീസലിന് 91.55 രൂപ ആയിരുന്നത് 85 പൈസ വർധിച്ച് 92.40 രൂപയായിട്ടുണ്ട്.  രാജ്യതലസ്ഥാനത്ത് ഡീസലിനും പെട്രോളിനും 80 പൈസ വീതമാണ് വർധിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News