Bank Holiday: RBI പുറത്തുവിട്ട Holiday List അനുസരിച്ച് നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, നവംബർ മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനായി നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട അവധി ദിവസങ്ങളുടെ ലിസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്.
ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല.
Also Read: Bank Holidays in November 2022: നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ക്ക് അവധി
RBI യുടെ അവധി ദിവസങ്ങളുടെ പട്ടികയില്‍ ചിലത് രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളാണ്. അതായത്, വിവിധ പ്രാദേശിക ആഘോഷങ്ങൾ മൂലം, വിവിധ സംസ്ഥാനങ്ങളിൽ നിരവധി ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും. അതിനാല്‍ തന്നെ ചില അവധി ദിവസങ്ങള്‍, അത് ഏതൊക്കെ പ്രദേശങ്ങള്‍ക്ക് ബാധകമാണ് എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Also Read: Crime News: അശ്ലീല ചിത്രം കണ്ട് 7 വയസുകാരിയെ പീഡിപ്പിച്ച 10 വയസുകാരന്‍ അറസ്റ്റില്‍
RBI പുറത്തുവിട്ട Holiday Calender അനുസരിച്ച് നവംബര്‍ 8 അവധി ദിവസമാണ്. ലോകമെങ്ങുമുള്ള സിഖ് സമുദായം അന്നേ ദിവസം ഗുരുനാനക്ക് ജയന്തി ആഘോഷിക്കുകയാണ്.
ഗുരു നാനാക്ക് ജയന്തി ദിനത്തിൽ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോൾ, അതില്‍ നിന്നും വ്യത്യസ്തമായി ഗുരുപുരുബ് ദിനത്തില്‍ അവധി ചില സംസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഗുരു നാനക് ജയന്തി ദിനത്തിൽ താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കില്ല. അതായത്, ഈ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ലിസ്റ്റ് ചുവടെ: -
1. ത്രിപുര
2. ഗുജറാത്ത്
3. കർണാടക
4. തമിഴ്നാട്
5. സിക്കിം
6 അസം
7. മണിപ്പൂർ
8 കേരളം
9. ഗോവ
10. ബീഹാർ
11. മേഘാലയ
സിഖ് മത വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷമാണ് ഗുരു നാനക്ക് ജയന്തി. ഗുരുപുരബ് എന്നും ഈ ദിവസം അറിയപ്പെടുന്നു. ആദ്യ സിഖ് ഗുരു ഗുരു നാനക്ക് ദേവിന്‍റെ ജന്മദിനമാണ് ഈ ദിവസം ആഘോഷിക്കുന്നത്.
ഹിന്ദു കലണ്ടർ പ്രകാരം കാർത്തിക മാസത്തിലെ പൂർണിമ ദിനത്തിലാണ് ഗുരു നാനക്ക് ജയന്തി ആഘോഷിക്കുന്നത്. ഈ പൂര്‍ണ്ണിമ, അതായത് കാര്‍ത്തിക് പൂര്‍ണ്ണിമ, വര്‍ഷത്തിലെ ഏറ്റവും മഹത്വമേറിയ പൂര്‍ണ്ണിമയായി കണക്കാക്കപ്പെടുന്നു. സാധാരണയായി നവംബർ മാസത്തിലാണ് ഗുരു നാനക്ക് ജയന്തി ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...