FD Interest Rate: 1000 ദിവസത്തെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് 9% പലിശ, ഈ ബാങ്ക് പൊളിയാണ്‌

മുതിർന്ന പൗരന്മാർക്ക് 1000 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.11% വരെ പലിശ,ഇതേ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 8.51 ശതമാനം പലിശ സാധാരണക്കാർക്ക് നൽകുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 03:10 PM IST
  • 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡികൾക്ക് 3% പലിശ നൽകും
  • ഇതേ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 8.51 ശതമാനം പലിശ
  • 12 മാസം മുതൽ 15 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.50% പലിശ നൽകും
FD Interest Rate:  1000 ദിവസത്തെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് 9% പലിശ, ഈ ബാങ്ക് പൊളിയാണ്‌

ഒരു ഫിക്സഡ് ഡെപ്പോസിറ്റിനെകുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഒരു ബാങ്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ്.  ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കാണിത്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് പുതുക്കി നിശ്ചയിച്ചത്. മുതിർന്ന പൗരന്മാർക്ക് 1000 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.11% വരെ പലിശ ബാങ്ക് നൽകുന്നു. ഇതേ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 8.51 ശതമാനം പലിശ സാധാരണക്കാർക്ക് നൽകുന്നുണ്ട്.

7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിയിൽ 9.11% വരെ പലിശ

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% മുതൽ 8.51% വരെ പലിശ സാധാരണ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 3.60 ശതമാനം മുതൽ 9.11 ശതമാനം വരെ പലിശയും ബാങ്ക് നൽകുന്നു.

വ്യത്യസ്ത കാലയളവിലെ FD നിരക്കുകൾ

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡികൾക്ക് 3% പലിശ നൽകും. 15 ദിവസം മുതൽ 30 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50% പലിശയും 1 ദിവസം മുതൽ 45 ദിവസം വരെയുള്ള എഫ്ഡികൾക്ക് 4.75% പലിശയും 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡികൾക്ക് 5.25% പലിശയും ബാങ്ക് നൽകും.  91 ദിവസം മുതൽ 180 ദിവസം വരെയുള്ള എഫ്ഡികൾക്ക് 5.75% , 181 ദിവസം മുതൽ 365 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.50 ശതമാനം പലിശയും നൽകും.

500 ദിവസത്തെ FD യിൽ 8.11% പലിശ

12 മാസം മുതൽ 15 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.50% പലിശ നൽകും. 15 മാസവും 1 ദിവസവും മുതൽ 499 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക്  7.75 ശതമാനം പലിശ,500 ദിവസത്തെ എഫ്ഡിക്ക് 8.11% 501 ദിവസം മുതൽ 18 മാസം വരെയുള്ള എഫ്ഡികൾക്ക്  7.75 ശതമാനം,18 മാസവും 1 ദിവസം മുതൽ 24 മാസം വരെയുള്ള എഫ്ഡികൾക്ക് 8.01 ശതമാനം  എന്നിങ്ങനെയാണ് പലിശ ലഭിക്കുന്നത്.  24 മാസവും 1 ദിവസവും മുതൽ 749 ദിവസം വരെയുള്ള എഫ്ഡികൾക്ക് 8.05% പലിശയും 750 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 8.51 ശതമാനം പലിശയുമാണ് ബാങ്ക് നൽകുന്നത്.

30 മാസവും ഒരു ദിവസം മുതൽ 999 ദിവസവും വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 8% പലിശ വാഗ്ദാനം ചെയ്യുന്നു. 1000 ദിവസത്തെ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് 8.51% പലിശയാണ് നൽകുന്നത്. 1001 ദിവസം മുതൽ 36 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 8% പലിശ നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News