തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കിതപ്പ് തുടരുന്നു. റെക്കോർഡുകൾ കടന്ന് മുന്നേറുകയായിരുന്ന സ്വർണവില ഇന്നും കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 570000 ൽ താഴെ എത്തി. ഇന്ന് ഒരു പവന്റെ വില 56360 ആണ്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!
ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7045 ആയിട്ടുണ്ട്. ദീപാവലി സമയത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു.
ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് പ്രതിഫലിച്ചത്. നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്നു. ഇന്നലെ ഒറ്റയടിക്ക് പവന് കുറഞ്ഞത് 1080 രൂപയാണ്. ഇതോടെ രണ്ടാഴ്ചക്കിടെ സ്വർണവില ഇടിഞ്ഞത് 2800 രൂപയോളമാണ്.
Also Read: ശനിയുടെ നക്ഷത്രമാറ്റം ഇവർക്ക് നൽകും കുബേരയോഗവും പ്രശസ്തിയും!
നവംബർ മാസത്തിലെ സ്വർണ വില അറിയാം...
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.