Gold Rate Today: നേരിയ ആശ്വാസം; സ്വർണവില താഴേക്ക്

Gold Rate Kerala Today: ഇന്നലെ പവന് 720 രൂപ വർധിച്ച് സ്വർണവില 55,000ത്തിലേക്ക് എത്തിയിരുന്നു. സർവകാല റെക്കോർഡ് വിലയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 12:57 PM IST
  • സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
  • ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്
Gold Rate Today: നേരിയ ആശ്വാസം; സ്വർണവില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ പവന് 720 രൂപ വർധിച്ച് സ്വർണവില 55,000ത്തിലേക്ക് എത്തിയിരുന്നു. സർവകാല റെക്കോർഡ് വിലയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,000 രൂപയിൽ താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 54,880 രൂപയാണ്.

അന്താരാഷ്ട്ര സ്വർണവില ഇന്നലെ റെക്കോർഡുകൾ ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഇന്ന് വിപണിയിൽ ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,860 രൂപയും 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 5,700 രൂപയുമാണ് നിരക്ക്. ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ​ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് ഒരു ​ഗ്രാം സാധാരണ വെള്ളിയുടെ വില 98 ആയി.

ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
 
ജൂലൈ 1   Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2   Rs. 53080
ജൂലൈ 3   Rs. 53080
ജൂലൈ 4   Rs. 53600
ജൂലൈ 5   Rs. 53600
ജൂലൈ 6   Rs. 54120
ജൂലൈ 7   Rs. 54120
ജൂലൈ 8    Rs. 53960
ജൂലൈ 9    Rs. 53680
ജൂലൈ 10  Rs. 53680
ജൂലൈ 11  Rs. 53840
ജൂലൈ 12  Rs. 54080
ജൂലൈ 13  Rs. 54080
ജൂലൈ 14  Rs. 54080
ജൂലൈ 15  Rs. 54000
ജൂലൈ 16  Rs. 54280
ജൂലൈ 17  Rs. 55,000
ജൂലൈ 18 Rs. 54,880

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News