Gold Rate Today: ഓ​ഗസ്റ്റ് ആദ്യ ദിവസങ്ങളിലെ ഇടിവിന് ശേഷം വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണ നിരക്ക്

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി നിരക്ക് 78 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 12:06 PM IST
  • 30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്ന് വില ഉയർന്നത്.
  • വിപണി വില 5515 രൂപയായി.
  • എന്നാൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു.
Gold Rate Today: ഓ​ഗസ്റ്റ് ആദ്യ ദിവസങ്ങളിലെ ഇടിവിന് ശേഷം വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണ നിരക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഓ​ഗസ്റ്റ് മാസം ആദ്യ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർ‌ണ വിലയിൽ ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. പവന് 44, 000 രൂപയിൽ താഴെയായിരുന്നു ഇന്നലെ വില. എന്നാൽ ഇന്ന് ഒറ്റയടിക്ക് 240 രൂപ കൂടി പവന് വീണ്ടും 44,000ന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. 44,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില.

30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്ന് വില ഉയർന്നത്. വിപണി വില 5515 രൂപയായി. എന്നാൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വിപണി വില 4558 രൂപയാണ്.

Also Read: Actor Bala: 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലക്കെതിരെ കേസ്

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം വെള്ളിയുടെ വില ഇടിഞ്ഞിരുന്നു. ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി നിരക്ക് 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന്  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ

ഓഗസ്റ്റ് 1-  പവന് 120 രൂപ ഉയർന്ന് വിപണി വില 44,320 രൂപയായി
ഓഗസ്റ്റ് 2-  പവന് 240 രൂപ കുറഞ്ഞ് വിപണി വില 44,080 രൂപയായി
ഓഗസ്റ്റ് 3-  പവന് 120 രൂപ കുറഞ്ഞ് വിപണി വില 43,960 രൂപയായി
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ഓഗസ്റ്റ് 5-  പവന് 120 രൂപ ഉയർന്ന് വിപണി വില 44,120 രൂപയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News