Today's Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂ

ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Aug 11, 2024, 11:36 AM IST
  • കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയരുകയും ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുകയുമായിരുന്നു.
  • എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു.
Today's Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് 160 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്. ഇന്നലെ ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6445 രൂപയായി. ഓ​ഗസ്റ്റ് 9ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 51,000 കടന്നിരുന്നു. 

കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയരുകയും ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുകയുമായിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ചത് 760 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5330 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. 

Also Read: Crime News: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

 

ഓഗസ്റ്റിലെ സ്വർണവില 

ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9 - ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  
ഓഗസ്റ്റ് 10 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News