Good News EPFO: ഇപിഎഫ്ഒ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിൽ ഉടന്‍ എത്തും 40,000 രൂപ...!!

 

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 10:47 PM IST
  • ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് വലിയ തുക ഉടൻ ട്രാൻസ്ഫർ ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിയ്ക്കുകയാണ്.
  • റിപ്പോർട്ട് അനുസരിച്ച് നിങ്ങളുടെ അക്കൗണ്ടിൽ 5 ലക്ഷം രൂപ നിക്ഷേപമായി ഉണ്ട് എങ്കിൽ 40,000 രൂപ പലിശയിനത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും.
Good News EPFO: ഇപിഎഫ്ഒ അക്കൗണ്ട്  ഉടമകളുടെ അക്കൗണ്ടിൽ ഉടന്‍ എത്തും 40,000 രൂപ...!!

 
EPFO Update:
ജൂലൈ മാസം  പിറന്നതോടെ സാമ്പത്തിക നേട്ടങ്ങളുടെ മാസം  എത്തിയതായി കരുതാം.  കേന്ദ്ര  സര്‍ക്കാര്‍ ജീവനക്കാർക്ക് ഈ മാസം കുശാലാണ്. വർദ്ധിച്ച DAയ്ക്കൊപ്പം  ഒരു പക്ഷേ മുടങ്ങി കിടക്കുന്ന കഴിഞ്ഞ 18 മാസത്തെ DA കൂടി ലഭിക്കാം.

എന്നാൽ, സന്തോഷം നൽകുന്ന മറ്റൊരു വാർത്ത EPFOയുമായി ബന്ധപ്പെട്ടതാണ്. അതായത്,  ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് വലിയ തുക ഉടൻ ട്രാൻസ്ഫർ  ചെയ്യാൻ കേന്ദ്ര  സർക്കാർ തീരുമാനിച്ചിരിയ്ക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്  നിങ്ങളുടെ അക്കൗണ്ടിൽ 5 ലക്ഷം രൂപ നിക്ഷേപമായി ഉണ്ട് എങ്കിൽ 40,000 രൂപ പലിശയിനത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും.  ഇതിന്‍റെ  പ്രയോജനം രാജ്യത്തെ 6  കോടിയിലധികം ആളുകൾക്ക് ലഭിക്കും. 

Also Read:   Single Use Plastic Ban: പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഈ സാധനങ്ങള്‍ ഇന്ന് മുതല്‍ ലഭിക്കില്ല

നിങ്ങളുടെ PF അക്കൗണ്ടിൽ  എത്ര രൂപ നിക്ഷേപമായി ഉണ്ട് എന്ന് വളരെ എളുപ്പത്തില്‍ അറിയാന്‍ സാധിക്കും.  

നിങ്ങൾ  ഒരു PF അക്കൗണ്ട് ഉടമയാണ് എങ്കില്‍ അക്കൗണ്ടിലെ പണം അറിയാന്‍  ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്.  ഇത് നിങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ എളുപ്പത്തിൽ പരിശോധിക്കാം. 

നിങ്ങൾ EPFO-യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ വേണമെങ്കിൽ, നിങ്ങൾ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴിൽ TAM എന്നും എഴുതുന്നു. ഹിന്ദിയിൽ വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾ EPFOHO UAN HIN എന്നെഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എത്ര തുക ഉണ്ട് എന്ന് നിമിഷങ്ങള്‍ക്കകം  അറിയാന്‍ സാധിക്കും.  

UMANG ആപ്പ്  വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം. 

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ Play Store-ൽ നിന്ന് UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് ആപ്പിൽ ലോഗിൻ ചെയ്യുക. മുകളിൽ ഇടത് കോണിലുള്ള മെനുവിലുള്ള  'സർവീസ് ഡയറക്ടറി' എന്നതില്‍ എത്തുക. ഇവിടെ EPFO ​​ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.   View Passbook എന്നതിലേക്ക് പോയ ശേഷം, നിങ്ങളുടെ UAN നമ്പറും OTP വഴിയും ബാലൻസ് പരിശോധിക്കുക.

അക്കൗണ്ടിൽ 5 ലക്ഷം ഉണ്ടെങ്കിൽ 40,000 രൂപ പലിശ ലഭിക്കും...!! 

കേന്ദ്ര സർക്കാരിന്‍റെ  പ്രഖ്യാപനമനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം പലിശയാണ്  അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുക.  ഇത് കഴിഞ്ഞ  40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. എങ്കിലും നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ 5 ലക്ഷം രൂപയുണ്ടെങ്കിൽ, നിങ്ങൾക്ക് ഏകദേശം 40,000 രൂപ പലിശ ലഭിക്കും . 

ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ  ഉണ്ടായിട്ടില്ല.. 
എന്നാൽ പിഎഫ് പലിശ നൽകുന്നത് സംബന്ധിച്ച് ഇതുവരെ  ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സൂചനകൾ അനുസരിച്ച് ഈ തുക ഉടൻ സർക്കാർ കൈമാറും  

പ്രൊവിഡന്‍റ് ഫണ്ട്  എന്ന ഈ സമ്പാദ്യം എന്നത് സര്‍ക്കാര്‍ പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ  ലഭിക്കുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം  ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് അവര്‍ക്ക് വലിയ തുകയായി  തിരികെ ലഭിക്കുന്നത്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News