ജീവനക്കാർക്ക് ശമ്പളം ഉയർത്തി നൽകാനും ഐടി കമ്പനികൾക്കിടെയിൽ മത്സരം; ശരാശരി ഉയർത്തിയത് 10 ശതമാനം വരെ ശമ്പളം

IT Company Salary Hike ടിസിഎസും ഇൻഫോസിസും വിപ്രോയും ജീവനക്കാർക്ക് ആനുകൂല്യങ്ങളും ശമ്പള വർധനവും നൽകിയിരുന്നു

Written by - Jenish Thomas | Last Updated : Oct 18, 2022, 06:02 PM IST
  • നേരത്തെ ടാറ്റയുടെ ടിസിഎസും ഇൻഫോസിസും വിപ്രോയും തങ്ങളുടെ ജീവനക്കാർക്ക് ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു.
  • അതിന് പിന്നാലെ അമേരിക്കൻ കമ്പനിയായ കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്.
  • അമേരിക്കൻ കമ്പനി തങ്ങളുടെ ജീവനക്കാരുടെ ശമ്പള വർധനവ് ഇത്തവണ നേരത്തെയാക്കിരിക്കുകയാണ്.
  • റിപ്പോർട്ടുകൾ പ്രകാരം ശരാശരി പത്ത് ശതമാനം ശമ്പളമാണ് കൊഗ്നിസെന്റ് തങ്ങളുടെ ജീവനക്കാർക്ക് വർധിപ്പിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് ശമ്പളം ഉയർത്തി നൽകാനും ഐടി കമ്പനികൾക്കിടെയിൽ മത്സരം; ശരാശരി ഉയർത്തിയത് 10 ശതമാനം വരെ ശമ്പളം

ബെംഗളൂരു : പല തരത്തിലും ഐടി കമ്പനികൾ തമ്മിൽ മത്സരിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഈ മേഖലയിൽ ഉടലെടുത്തിരിക്കുന്ന പുതിയ മത്സരമാണ് തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു കൊടുക്കൽ. ദീപാവലിയോട് അനുബന്ധിച്ച് ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് സാധാരണ നൽകുന്ന സമ്മാനങ്ങൾക്ക് പുറമെ ഇത്തവണ ശമ്പള വർധനവാണ് ഇരട്ടിമധുരമായി നൽകുന്നത്. നേരത്തെ ടാറ്റയുടെ ടിസിഎസും ഇൻഫോസിസും വിപ്രോയും തങ്ങളുടെ ജീവനക്കാർക്ക് ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. അതിന് പിന്നാലെ അമേരിക്കൻ കമ്പനിയായ കൊഗ്നിസെന്റും തങ്ങളുടെ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. 

അമേരിക്കൻ കമ്പനി തങ്ങളുടെ ജീവനക്കാരുടെ ശമ്പള വർധനവ് ഇത്തവണ നേരത്തെയാക്കിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ശരാശരി പത്ത് ശതമാനം ശമ്പളമാണ് കൊഗ്നിസെന്റ് തങ്ങളുടെ ജീവനക്കാർക്ക് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ തന്നെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിങ്ങളുടെ ജീവനക്കാർക്ക് ശമ്പള വർധനവിനെ കുറിച്ച് അറിയിച്ചിരുന്നു. പുതിയ ശമ്പള നിരക്ക് ഒക്ടോബർ മുതൽ മുൻകാലടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് കൊഗ്നിസെന്റ് തങ്ങളുടെ ജീവനക്കാരെ അറിയിച്ചതെന്ന് എക്ണോമിക്സ് ടൈം റിപ്പോർട്ട് ചെയ്യുന്നു. 

ALSO READ : LIC Diwali Gift: ഗംഭീര ഗിഫ്റ്റുമായി എൽഐസിയുടെ ധൻവർഷ പ്ലാൻ, പ്രീമിയം അടച്ച നോമിനിക്ക് ഉറപ്പുള്ള ബോണസിനൊപ്പം ഒരു കോടി രൂപ വരെ

ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യം നൽകിയതിന് പിന്നാലെയാണ് കൊഗ്നിസെന്റിന്റെ നടപടി.  കഴിഞ്ഞ ആഴ്ചയിൽ ടിസിഎസ് ദീപാവലിയോട് അനുബന്ധിച്ച്, തങ്ങളുടെ 70% ജീവനക്കാർക്ക് നൂറ ശതമാനം ശമ്പളത്തിൽ നിന്നും പിടിക്കുന്ന വേരിയബിൾ പേ നൽകുമെന്ന് അറിയിച്ചിരുന്നു. ബാക്കി വരുന്ന 30 ശതമാനം ജീവനക്കാർക്ക് അവരുടെ ബിസിനെസ് യൂണിറ്റിന്റെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നൽകുമെന്ന് ടിസിഎസ് വ്യക്തമാക്കിയിരുന്നു.

ടിസിഎസിന് പിന്നാലെ വിപ്രോയും സമാനമായ ആനുകൂല്യമായി രംഗത്തെത്തി. 85% ജീവനക്കാർക്കാണ് വിപ്രോ നൂറ് ശതമാനം വേരിയബിൾ പേ നൽകുകയെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ കമ്പനി തങ്ങളുടെ 10,000ത്തോളം ജീവനക്കാർക്ക് പ്രൊമോഷനും ശമ്പള വർധനവും നൽകിട്ടുണ്ടെന്ന് വിപ്രോ സിഇഒയും മാനേജിങ് ഡയറക്ടറുമായ തിയറി ഡെലാപോർട്ട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News