Mangal-Shukra Yuti: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുമായി ശുക്രന്റെ കൂടിച്ചേരൽ; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Mangal Shukra Yuti In Leo: ജ്യോതിഷം അനുസരിച്ചു ചിങ്ങം രാശിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് ചില ജാതകർക്ക് വൻ പുരോഗതിയുണ്ടാക്കും.  അതിന്റെ സ്വാധീനത്താൽ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.

Last Updated : Jul 25, 2023, 11:13 AM IST
  • എല്ലാ ഗ്രഹങ്ങളും അവരുടെ രാശിചക്രം അതിന്റേതായ സമയത്ത് മാറ്റിക്കൊണ്ടിരിക്കുന്നു
  • ജ്യോതിഷം അനുസരിച്ചു ചിങ്ങം രാശിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് ചില ജാതകർക്ക് വൻ പുരോഗതിയുണ്ടാക്കും
Mangal-Shukra Yuti: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുമായി ശുക്രന്റെ കൂടിച്ചേരൽ; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Venus Mars conjunction in Leo: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും അവരുടെ രാശിചക്രം അതിന്റേതായ സമയത്ത് മാറ്റിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ ഈ ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് എത്തുകയും അവിടെ സഞ്ചരിക്കുന്ന മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നു. ഇത് 12 രാശികളേയും ബാധിക്കും. ഇപ്പോൾ ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വയും ഭൂതങ്ങളുടെ ഗുരുവായി കണക്കാക്കപ്പെടുന്ന ശുക്രനും ഒരുമിച്ചാണ് ചിങ്ങത്തിലെത്തിയത്. ഇവരുടെ ഈ സഖ്യം 3 രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: ബുധൻ ചിങ്ങ രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

മേടം (Aries):  ഈ രാശിയിലുള്ളവർക്ക് ചൊവ്വ ശുക്ര സംക്രമണത്തോടെ എല്ലാ ജോലികളിലും കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. അപ്രതീക്ഷിത ധനലാഭത്തിനുള്ള യോഗമുണ്ട്.  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും.  നിങ്ങളുടെ തൊഴിൽ മേഖലയിൽ അഭൂതപൂർവമായ വിജയം ലഭിക്കും. കുട്ടികളിൽ നിന്നും സന്തോഷ വാർത്തകൾ ലഭിക്കും.

ധനു  (Sagittarius):  ചൊവ്വയുടെയും ശുക്രന്റെയും സംയോജനം മൂലം ഈ രാശിക്കാരുടെ ഭാഗ്യം ശോഭിക്കും.  വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അത് നേടാൻ കഴിയും. ആത്മീയ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് ചെറുതോ വലുതോ ആയ യാത്രകൾക്ക് സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനനേട്ടം ഉണ്ടാകും.

Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരാണ് ഇവർ, നിങ്ങളും ഉണ്ടോ?

കർക്കടകം (Cancer):  ശുക്രന്റെ സ്വാധീനത്താൽ നിങ്ങൾക്ക് സമ്പത്തും സമൃദ്ധിയും ലഭിക്കും. നിങ്ങൾക്ക് പണം ലാഭിക്കാനും പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാനും സാധിക്കും. നിങ്ങളുടെ സംസാരശേഷിയും പെരുമാറ്റ വൈദഗ്ധ്യവും പലരെയും ആകർഷിക്കാൻ കഴിയും. തൊഴിൽ-ബിസിനസിൽ വിജയം കൈവരിക്കും. മംഗളകരമായ ഏത് ജോലിയും വീട്ടിൽ ചെയ്യാം. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News