Federal Bank FD Rate : ഫെഡറൽ ബാങ്ക് നിക്ഷേപകർക്ക് സന്തോഷ വാർത്ത; എഫ് ഡി പലിശ നിരക്ക് ഉയർത്തി ബാങ്ക്

Federal Bank Fixed Deposit Rate ഓരോ കാലാവധിക്ക് അതിനനുസരിച്ച് ഉയർത്തിയ ബേസിസ് പോയിന്റിൽ മാറ്റമുണ്ട്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : May 17, 2022, 03:17 PM IST
  • അടിസ്ഥാന പലിശ നിരക്കായ 2.50 തിൽ നിന്ന് 15 ബേസിസ് പോയിന്റ് ഉയർത്തി 2.65 ശതമാനമായി.
  • ഓരോ കാലാവധിക്ക് അതിനനുസരിച്ച് ഉയർത്തിയ ബേസിസ് പോയിന്റിൽ മാറ്റമുണ്ട്.
  • ഏഴ് മുതൽ 2223 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് വർധനവ് വരുത്തിയിരിക്കുന്നത്.
Federal Bank FD Rate : ഫെഡറൽ ബാങ്ക് നിക്ഷേപകർക്ക് സന്തോഷ വാർത്ത; എഫ് ഡി പലിശ നിരക്ക് ഉയർത്തി ബാങ്ക്

കൊച്ചി : സ്വകാര്യ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്ക് തങ്ങളുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ട് കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്കാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന പലിശ നിരക്കായ 2.50 തിൽ നിന്ന് 15 ബേസിസ് പോയിന്റ് ഉയർത്തി 2.65 ശതമാനമാക്കി. ഓരോ കാലാവധിക്ക് അതിനനുസരിച്ച് ഉയർത്തിയ ബേസിസ് പോയിന്റിൽ മാറ്റമുണ്ട്. ഏഴ് മുതൽ 2223 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് വർധനവ് വരുത്തിയിരിക്കുന്നത്. 

ഏഴ് മുതൽ 29 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

2.50 ശതമാനമായിരുന്ന നിരക്ക് 2.65 ആയി ഉയർത്തി. 15 ബേസിസ് പോയിന്റാണ് ഉയർത്തിയിരിക്കുന്നത്.

30 മുതൽ 45 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

3 ശതമാനമായിരുന്ന നിരക്ക് 3.25 ആയി ഉയർത്തി. 25 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

46 മുതൽ 60 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

3.25 ശതമാനമായിരുന്ന നിരക്ക് 3.65 ആയി ഉയർത്തി. 45 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

61 മുതൽ 90 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

3.25 ശതമാനമായിരുന്ന നിരക്ക് 3.75 ആയി ഉയർത്തി. 55 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

91 മുതൽ 119 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

3.75 ശതമാനമായിരുന്ന നിരക്ക് 4 ആയി ഉയർത്തി. 25 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

120 മുതൽ 180 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

3.25 ശതമാനമായിരുന്ന നിരക്ക് 4.25 ആയി ഉയർത്തി. 55 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

181 മുതൽ 270 ദിവസം വരെയുള്ള എഫ്ഡി നിരക്ക്

4.40 ശതമാനമായിരുന്ന നിരക്ക് 4.50 ആയി ഉയർത്തി. 10 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

271 മുതൽ ഒരു വർഷം വരെയുള്ള എഫ്ഡി നിരക്ക്

4.40 ശതമാനമായിരുന്ന നിരക്ക് 4.75 ആയി ഉയർത്തി. 35 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്.

ALSO READ : Federal Bank Recruitment 2022: 58,500 രൂപ വരെ ശമ്പളം, ഫെഡറൽ ബാങ്കിൽ പിജിക്കാർക്ക് അവസരം

ഒരു വർഷം മുതൽ 549 ദിവസങ്ങൾ വരെയുള്ള എഫ്ഡി നിരക്ക് 5.40 ശതമാനമാണ്. 550 ദിവസങ്ങൾ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 10 ബേസിസ് പോയിന്റ് അധികം നൽകുന്നതാണ്. അതായത് 5.50 ശതമാനമാണ് 550 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് നൽകുന്നത്. 551 മുതൽ രണ്ട് വർഷത്തിൽ കുറഞ്ഞ നിക്ഷേപത്തിന് 5.40 ശതമാനം പലിശ ലഭിക്കും. 

രണ്ട് വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് ബാങ്ക് നൽകുന്നത് നേരത്തെ 2 മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് ബാങ്ക് നൽകിയിരുന്നത് 5.35 ശതമാനമായിരുന്നു. മൂന്ന് മുതൽ 5 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണെങ്കിൽ 5.40 ശതമാനവും. അത് ഇപ്പോൾ ഉയത്തി 5.75 ശതമാനമാക്കി.

ALSO READ : നിർമാണ ചിലവ് വർധിച്ചു; ടിവി, ഫ്രിഡ്ജ്, എസി എന്നിവയ്ക്കെല്ലാം വില ഉയരും

കൂടാതെ 5 വർഷത്തിന് മുകളിൽ 2221 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കും 5.75 ശതമാനമാണ് ബാങ്ക് നൽകുന്ന പലിശ.  നേരത്തെ 5.60 ശതമാനമായിരന്നു പലിശ. അതേസമയം 2222 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.95 പലിശ ബാങ്ക് നൽകും. 5.75ൽ നിന്ന് 20 ബേസിസ് പോയിന്റാണ് ബാങ്ക് ഉയർത്തിയത്. എന്നാൽ 2223 ദിവസം അതിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് നൽകുന്നത്. നേരത്തെ ഈ കാലാവധിക്ക് ബാങ്ക് നൽകിയിരുന്നത് 5.60 ശതമാനമാണ്. 

ഇത് കൂടാതെ മുതിർന്ന് പൗരന്മാർക്ക് .50 ശതമാനം അധികം പലിശ ലഭിക്കുന്നതാണ്. അതായത് 29 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.15 ശതമാനം പലിശ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News